കിളിനക്കോട് സംഭവം; യൂത്ത്ലീഗ് നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

വേങ്ങര: കണ്ണമംഗലം കിളിനക്കോട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശം നടത്തിയ കേസില്‍ നാലുപേരെ വേങ്ങര പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് ഷംസു, അബ്ദുള്‍ ഗഫൂര്‍, സാദിഖ്, ലുക്ക്മാന്‍, ഹൈദരലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച കളി നക്കോട്ട് കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശം നടത്തിയതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. സംഭവം വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് എസ്.ഐ. സംഗീത് പുനത്തില്‍ പറഞ്ഞു. പിടിയിലായവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]