സോഷ്യല്‍ മീഡിയ നിറയെ കിളിനക്കോടും, കിളിനക്കോട് ട്രോളുകളും

സോഷ്യല്‍ മീഡിയ നിറയെ കിളിനക്കോടും, കിളിനക്കോട് ട്രോളുകളും

മലപ്പുറം: സോഷ്യല്‍ മീഡിയയിയെ പ്രധാന ചര്‍ച്ചയിപ്പോള്‍ കിളിനക്കോടും, കിളിനക്കോടിനെ കുറിച്ചുമുള്ള ട്രോളുകളുകളുമാണ്.

ആക്വചലി എന്താണിനിവിടെ പ്രശ്‌നം എന്ന് പലര്‍ക്കും മനസിലായിട്ടില്ല. ദാ ഇപ്പോള്‍ കിളിനക്കോടിന്റെ പേരില്‍ ഒരു ഫെയ്‌സ് ബുക്ക് പേജ് വരെ തുടങ്ങിക്കഴിഞ്ഞു.

കിളിനക്കോട് എന്ന നാട് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്. എങ്ങനെ എത്തിയെന്ന് ചോദിച്ചാല്‍ ഒരു കല്യാണം കൂടിയതാ എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയേണ്ടി വരും. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍ കിളിനക്കോടില്‍ ഒരു കല്യാണത്തിന് എത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കല്യാണവീട്ടിലും പുറത്തും വച്ച് പെണ്‍കുട്ടികള്‍ സഹപാഠികളായ ആണ്‍കുട്ടികളുമായി ചേര്‍ന്ന് ഫോട്ടോ എടുത്തതാണ് നാട്ടുകാരില്‍ ചിലരെ പ്രകോപിപ്പിച്ചത്.

ഒരു ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഒരു വാഹനത്തിലാണ് കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നത്. എന്നാല്‍ ഇവിടെ നിന്ന് അവര്‍ക്കൊപ്പം തിരിച്ചു പോകാന്‍ ഒരുങ്ങിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും നടന്ന് പോകാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. തിരിച്ച് പോകുന്നതിനിടെ പെണ്‍കുട്ടികള്‍ ഇട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വ്യാപകമായി ട്രോളുകള്‍ ഇറങ്ങുകയും ചെയ്തു. ഇവര്‍ കൂട്ടുകാരുടെ ഗ്രൂപ്പില്‍ ഇട്ട വീഡിയോ ലീക്കായി സോഷ്യല്‍ മീഡിയയില്‍ പരക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ക്ക് എതിരെ യുവാക്കള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ പോസ്റ്റില്‍ പെണ്‍കുട്ടികളുടെ സ്വഭാവ ശുദ്ധിയെ വരെ അവഹേളിക്കുന്ന വീഡിയോയായിരുന്നു ഇത്. ഇതിനെതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഈ യുവാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ആറ് യുവാക്കള്‍ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്.

മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്ക് അടുത്ത പ്രദേശമാണിത്. കേസ് എടുത്തിട്ടും സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗ് ലിസ്റ്റില്‍ നിന്ന് ഈ കൊച്ച് നാട് ഇറങ്ങിപ്പോയിട്ടില്ല. ഒരു പേജ് കൂടിയെത്തിപ്പോള്‍ കിളിനക്കോട് പക്ഷക്കാരും എതിര്‍ പക്ഷക്കാരും തമ്മിലുള്ള പോര് ഈ വീഡിയോയ്ക്ക് താഴേക്ക് മാത്രമായി എത്തിയിരിക്കുകയാണ്.

Sharing is caring!