അത്തിപ്പറ്റ ഉസ്താദിന് രാഷ്ട്രീയം ഉണ്ടായിരുന്നു: അന്‍വര്‍ മുള്ളമ്പാറ

അത്തിപ്പറ്റ ഉസ്താദിന് രാഷ്ട്രീയം ഉണ്ടായിരുന്നു: അന്‍വര്‍ മുള്ളമ്പാറ

 

അത്തിപ്പറ്റ ഉസ്താദ്
തിരുനബി (സ) യുടെ ചര്യയിലൂടെ
ജീവിതം ചിട്ടപ്പെടുത്തിയ വലിയ മനുഷ്യനായിരുന്നുവെന്ന് യൂത്ത്‌ലീഗ് ജില്ലാപ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ
.
വ്യക്തി, കുടുംബം, സാമൂഹിക ജീവിതം
എല്ലാം മാതൃകയാക്കിയ സൂഫി.
ആദ്ധ്യാത്മികതയെ കച്ചവടവല്‍ക്കരിച്ചില്ല.
അതു കൊണ്ട് തന്നെ അഭിപ്രായങ്ങളിലും
നിലപാടുകളിലും വ്യക്തിപരമായ ലാഭ നഷ്ടങ്ങള്‍
കണക്കാക്കിയതുമില്ല.

മതകാര്യങ്ങളില്‍ അദ്ധേഹം പുലര്‍ത്തിയ സൂഷ്മത
രാഷ്ട്രീയ നിലപാടുകളിലും തെളിഞു നിന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ രാഷ്ട്രീയം
മുസ്ലിം ലീഗിനൊപ്പമാവണം എന്ന് അദ്ധേഹം
വിശ്വസിക്കുകയും തുറന്നു പറയുകയും ചെയ്തു.
മുസ്ലീം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
എടയൂര്‍ പഞ്ചായത്തില്‍ ഉസ്താദ് മെമ്പര്‍ഷിപ്പ്
സ്വീകരിച്ചാണ് തുടക്കം കുറിച്ചത്.

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ
റമളാന്‍ ക്യാമ്പയിന്‍ വെളിച്ചം തേടി ഗുരുസന്നിധിയില്‍ കോട്ടക്കല്‍ നിയോജക മണ്ഡലം പരിപാടിയിലേക്ക് ക്ഷണിക്കാന്‍ എത്തിയ ഭാരവാഹികളോട് ഉസ്താദ് പറഞ്ഞു
പരിപാടി ഇവിടെ വെച്ച് നടത്താം.
ഉസ്താദിന്റെ സ്ഥാപനമായ ഫത്ഹുല്‍ ഫത്താഹില്‍
ക്യാമ്പ് നടക്കുകയും
ആത്മീയ വിരുന്നിനു ശേഷം ഇഫ്താര്‍ വിരുന്നും
നല്‍കി യാത്രയാക്കവേ
ഉസ്താദ് ഓര്‍മ്മപ്പെടുത്തി
പാണക്കാട് കുടുംബമാണ് നമ്മുടെ നേതാക്കള്‍…

Sharing is caring!