അഖില കേരള ‘അശ്റഫ്’ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ചെമ്മാട്

അഖില കേരള ‘അശ്റഫ്’ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ചെമ്മാട്

മലപ്പുറം: അഖില കേരള അശ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് നാളെ ചെമ്മാട്ട് പി.കെ. അബ്ദുറബ്ബ് എം.എല്‍്.എ ഉല്‍ഘാടനം ചെയ്യും. വൈകുന്നേരം ചെമ്മാട് സുകു ബസാര്‍ ബിള്‍ഡിങ്ങിലാണ് ചടങ്ങ്.
മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടിയിലെ ആറു അശ്റഫുമാരില്‍ നിന്നും വന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുകയും ആഗസ്റ്റ് മാസത്തില്‍ സ്റ്റേറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത അശ്റഫ് കൂട്ടായ്മ ഒക്ടോബര്‍ ന് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച അശ്റഫ് സംഗമത്തോടെ കേരളീയ സമൂഹം ഈ കൂട്ടായ്മയെ കൂടുതല്‍ അറിയുകയായിരുന്നു.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് അശ്‌റഫ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. കോഴിക്കോട് ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി, ഗവ: ആയുര്‍വേദ ആശുപത്രി എന്നി വിടങ്ങളിലേക്ക് പന്ത്രണ്ട് വീല്‍ചെയറുകള്‍ കമ്മറ്റി ഇതിനോടകം നല്‍കി.

കാസര്‍കോട്, വയനാട്, തലശ്ശേരി എന്നിവിടങ്ങളില്‍ വിവാഹ സഹായവും തളിപ്പറമ്പ് ,വേങ്ങര, തിരുനാവായ എന്നിവിടങ്ങളില്‍ ചികില്‍സാ സഹായവും സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ത്രിശ്ശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലാ കമ്മിറ്റികളും ജില്ലാ കമ്മിറ്റികള്‍ക്ക് കീഴില്‍ വിവിധ മണ്ഡലം കമ്മിറ്റി കളും പ്രവര്‍ത്തിച്ച് വരുന്നു.കൂടാതെ യു.എ.ഇ യില്‍ ദേശീയ ടിസ്ഥാനത്തിലും ദുബൈ, അബൂദാബി എന്നിവിടങ്ങളിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നു.

അശ്റഫ് കുടുംബ സുരക്ഷാ പദ്ധതി, ദുരന്തനിവാരണ സേന, ലഹരി വിരുദ്ധ ക്യാമ്പയിന്‍ പരിസര ശുചിത്വ ആരോഗ്യ പരിപാലനം, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍, വര്‍ഗീയത പോലുള്ള സങ്കുചിത ചിന്താഗതിക്ക്ക്കെതിരെ ബോധവല്‍ക്കരണം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാജിക്ക് പോലുള്ള കലകളില്‍ പരിശീലനം, അശ്റഫുമാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങി ഈ കൂട്ടായ്മ നടപ്പാക്കാന്‍ പോകുന്ന വിവിധ പദ്ധതികളാണ് .ചെമ്മാട് തുടങ്ങുന്ന ഓഫീസ് സമൂഹത്തിലെ കഷ്ടപ്പെടുന്നവരുടെയും പ്രയാസപ്പെടുന്നവരുടെയും മറ്റ് പെതു ജനങ്ങളുടെയും ഒരു ആശ്രയ കേന്ദ്രമായി മാറ്റും.

ഉല്‍ഘാടന ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി കെ.ടി.റഹീദ, വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ കുട്ടി. എം പ്രതിപക്ഷ നേതാവ് നൗഫല്‍ തടത്തില്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ജൂലി തുടങ്ങിയവര്‍ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അശ്റഫ് കളത്തിങ്ങല്‍ പാറ ജനറല്‍ സെക്രട്ടറി അശ്റഫ് മനരിക്കല്‍, അശ്റഫ് തച്ചറപ്പടിക്കല്‍, അശ്റഫ് പറപ്പൂര്‍, അശ്റഫ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!