പെരിന്തല്‍മണ്ണയിലെ കിണറ്റില്‍ മനുഷ്യ അസ്ഥികൂടം, കൊലപാതകമെന്നും സംശയം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയില്‍ സാരമായി ക്ഷതമേറ്റ പാടുണ്ട്. ഇത് തലക്കടിച്ചു കൊലപ്പെടുത്തി കിണറിലേക്ക് തള്ളിയതാണോ എന്നും കിണറിലേക്ക് വീഴ്ചയില്‍ തലയടിച്ചതാണോ എന്നും പോലീസ് അന്വേഷിക്കും.
പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണര്‍ വൃത്തിയാകുമ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി. ഇവിടെ നിര്‍മ്മാണം തുടങ്ങിയ കെട്ടിടത്തിന് മധ്യത്തിലായുള്ള കിണര്‍ വൃത്തിയാക്കുമ്പോളാണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്.ചൊവ്വാഴ്ച കിണര്‍ വൃത്തിയാക്കാന്‍ ആരംഭിച്ചിരുന്നു.ബുധനാഴ്ച കിണറിലെ വെള്ളം വറ്റിച്ച് ചെളിനീക്കം ചെയ്യുമ്പോഴാണ് മനുഷ്യന്റെ അസ്ഥികൂടം ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിഎസ്.ബിനു വനിതാ എസ്ഐ രമാദേവി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി.മലപ്പുറത്തുനിന്നും ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയ ശേഷം തലയോട്ടിയും അസ്ഥിഭാഗങ്ങളും ശേഖരിച്ചു മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഈ സ്ഥലത്തെ കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.ലഭിച്ച അസ്ഥികൂടം സ്ത്രീയുടെതോ പുരുഷന്റെതോ എന്ന് വ്യക്തമല്ല.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]