മുക്കുപണ്ടം പണയം വെച്ച് പണം തട്ടാനുള്ള ശ്രമം; യുവാവ് പിടിയില്‍. സംഭവം വേങ്ങര സര്‍വ്വീസ് സഹകരണ റൂറല്‍ ബാങ്കില്‍

മുക്കുപണ്ടം പണയം  വെച്ച് പണം തട്ടാനുള്ള  ശ്രമം; യുവാവ് പിടിയില്‍.  സംഭവം വേങ്ങര സര്‍വ്വീസ് സഹകരണ റൂറല്‍ ബാങ്കില്‍

വേങ്ങര: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാനുള്ള ശ്രമം യുവാവ് പിടിയില്‍.
വേങ്ങര സര്‍വ്വീസ് സഹകരണ റൂറല്‍ ബേങ്കി ലാണ് യുവാവ് മുക്കുപണ്ടം പണയം വെക്കാനുള്ള ശ്രമം നടത്തിയത്. എ.ആര്‍ നഗര്‍ താഴെ കൊളപ്പുറം കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി (36) ആണ് പിടിയിലായത്.ഇന്നലെ ഉച്ചയോടെ ബാങ്കില്‍വായ്പായെടുക്കാനെത്തിയ ഇയാള്‍ പണയമായി നല്‍കിയ 42 ഗ്രാം ആഭരണങ്ങള്‍ മുഴുവന്‍ മുക്കുപണ്ടമായിരുന്നു. ജീവനക്കാരുടെ ജാഗ്രതയുടെ ഫലമായാണ് മൂക്കുപണ്ടം തിരിച്ചറിയാനായത്. സെക്രട്ടറി എം ഹമീദ് പോലിസില്‍ പരാതി നല്‍കി. വേങ്ങര എസ്.ഐ. സംഗീത് പുനത്തില്‍ പ്രതിയെ കസ്റ്റഡി യിലെടുത്തു

Sharing is caring!