ഇരു വൃക്കകളും തകരാറിലായ മലപ്പുറം എടയൂര്‍ സ്വദേശിസഹായം തേടുന്നു

ഇരു വൃക്കകളും  തകരാറിലായ മലപ്പുറം എടയൂര്‍  സ്വദേശിസഹായം  തേടുന്നു

എടയൂർ: ഇരു വൃക്കകളും തകരാറിലായ എടയൂർ ചീനിച്ചോട് പന്തപ്പുലാക്കൽ റഫീഖ് (34) സുമനസ്സുകളുടെ സഹായം തേടുന്നു. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ്  ജീവൻ നിലനിർത്തുന്നത്. രണ്ടു കുട്ടികൾ ഉൾപ്പെടുന്ന നിർധന കുടുംബമായ റഫീഖിന് ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. വൃക്ക മാറ്റിവെച്ചാലെ  ജീവിതം നീട്ടിക്കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു.  ഏകദേശം 25 ലക്ഷ ത്തോളം രൂപ   ചെലവ് വരുമെന്ന് ഡോക്ടർമാർ പറയുന്നു. യുവാവിന്റെ  ചികിത്സക്കായി  നാട്ടുകാരുടെ നേതൃത്വത്തിൽ പന്തപ്പുലാക്കൽ   റഫീഖ് ചികിത്സാ സഹായ നിധി രൂപവൽക്കരിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് മാസ്റ്റർ  ചെയർമാനും, പി.പി. ഷറഫുദ്ദീൻ കൺവീനറും , പി. ജാഫർ തങ്ങൾ ട്രഷററുമായാണ്  കമ്മിറ്റി രൂപവത്ക്കരിച്ചത് .  ചികിത്സാ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് എടയൂർ  ശാഖയിൽ അക്കൗ ണ്ട് തുടങ്ങിയിട്ടുണ്ട്  അക്കൗണ്ട് നമ്പർ: 40647101060160 . IFSC Code: KLGB0040647 .ഫോൺ: 9846101002.  9846818079. 9846149129.

Sharing is caring!