ഗൃഹനാഥന്‍ വട്ടപ്പാറ വളവിലെപാതയോരത്ത റോഡരികില്‍ മരിച്ച നിലയില്‍

ഗൃഹനാഥന്‍ വട്ടപ്പാറ വളവിലെപാതയോരത്ത റോഡരികില്‍ മരിച്ച നിലയില്‍

മഞ്ചേരി: ഗൃഹനാഥനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വട്ടപ്പാറ പരേതരായ കുഞ്ഞയ്യപ്പന്‍-കല്ല്യാണി ദമ്പതികളുടെ മകന്‍ വേലായുധന്‍ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആറര മണിയോടെ വട്ടപ്പാറ വളവില്‍ പാതയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ : യശോധ, മക്കള്‍: സജീവ്, സജിനി. മരുമക്കള്‍: ദിലീപ്, രാജി. സഹോദരങ്ങള്‍: ലക്ഷ്മി, ശാന്ത, രാധ. വളാഞ്ചേരി ഗ്രേഡ് എസ് ഐ വി പി ശശി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മരവട്ടം എസ് എന്‍ ഡി പി ശ്മശാനത്തില്‍.

Sharing is caring!