വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു വിനയായത് വനിതാ മതില്‍

വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു വിനയായത് വനിതാ മതില്‍

എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹാജറുമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വനിതാ മതില്‍ പ്രമേയ ചര്‍ച്ചക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ബോര്‍ഡില്‍ പ്രശ്നം നടക്കുകയും പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാജി സ്വീകരിച്ചതായി സെക്രട്ടറി ജിനചന്ദ്രന്‍ അറിയിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസും സി.പി.എം മ്മും ചേര്‍ന്ന വികസന മുന്നണിയാണ് ഭരിക്കുന്നത്.
നിലവില്‍ മുസ്ലിം ലീഗ് 7 മെമ്പര്‍മാരും വികസന മുന്നണിക്ക് 14 സീറ്റും ( ഇതില്‍ 7 സി.പി.എം, 7 കോണ്‍ഗ്രസ് ) ബി.ജെ.പി ക്ക് ഒന്നുമാണ്. ലീഗിനെതിരെ സി.പി.എം കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. ഇന്ന് നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ വനിതാ മതിലിനെതിരെ മുസ്ലിം ലീഗ് പ്രമേയം കൊണ്ട് വന്നതിന് പ്രസിഡന്റ് അനുമതി നല്‍കിയെങ്കിലും ചര്‍ച്ചക്ക് നില്‍ക്കാതെ ഇറങ്ങിപ്പോയി. എന്നാല്‍ കോണ്‍ഗ്രസും ലീഗ് മെമ്പര്‍മാരും ബോര്‍ഡില്‍ ഇരുന്ന് പ്രതിഷേധിക്കുകയും പ്രകടനമായെത്തി പ്രസിഡണ്ടിന്റെ റൂമിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. സംസ്ഥാന ദേശീയ വിഷയങ്ങള്‍ ഇവിടെ അവതരിപ്പിക്കരുതെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നതായി സി.പി.എം പറയുന്നു. ഇതോടെയാണ് സി.പി.എം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അജണ്ടയില്‍ ഉള്‍പ്പെടാത്തത് ചര്‍ച്ചക്ക് അനുമതി നല്‍കിയിട്ടും ലീഗുമായി സഹകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി അബദുല്‍ അലി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് പറയാനാണ് ബോര്‍ഡില്‍ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് ഭാരവാഹിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജൈസല്‍ എളമരം പറഞ്ഞു.
ഇതോടെ മുസ്ലിം ലീഗ് കോണ്‍ഗ്രസിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനവുമായെത്തി.

Sharing is caring!