സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ താരമായ നിസ്ബ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ താരമായ നിസ്ബ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത മൂന്നിനത്തില്‍ എ ഗ്രേഡും, അറബി പദ്യംചൊല്ലലില്‍ ഒന്നാംസ്ഥാനവും നേടി താരമായ യുവഗായിക നിസ്ബ മലപ്പുറത്തെ വലിയാട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ നിസ്ബയുടെ സഹോദരി നിഹ് ല ഹമീദിനും യൂത്ത്‌കോണ്‍ഗ്രസ് ഉപഹാരം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. നൗഫല്‍ ബാബു, കോണ്‍ഗ്രസ് മണ്ഡലം വൈസ്പ്രസിഡണ്ട് അബ്ദു കടമ്പോട് എന്നിവര്‍ ഉപഹാരം കൈമാറി. അനുമോദനച്ചടങ്ങില്‍ മനോജ് വലിയാട്, റഫീഖ് ഇറയസ്സന്‍, റംഷാദ് അലി, റിസ്വാന്‍, സ്വാലിഹ്, ശുഹൈബ്, സ്വാബിഹ്, വിനായക്, ജില്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.

നിസ്ബ താരമായത്
വല്ലുപ്പയുടെ വരികള്‍ പാടി

പ്രശസ്ത അറബി കവി കോട്ടൂര്‍ അലവിക്കുട്ടി മൗലവിയുടെ കവിതക്കാണ് നിസ്ബയെന്ന കൊച്ചുമകളിലൂടെ ഇത്തവണയും സംസ്ഥാന കലോല്‍സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത്. പ്രളയം തകര്‍ത്ത കേരളത്തെ കുറിച്ചായിരുന്നു പദ്യം. പക്ഷേ, ഈ പ്രാവശ്യം
പാടി ജയിച്ചത് കൊച്ചു മകളായതിനാല്‍ വിജയത്തിന് ഇരട്ടി മധുരമായിരുന്നു.

ജില്ലയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിയ നിസ്ബ അപ്പീല്‍ വഴി മല്‍സരത്തില്‍ പങ്കെടുത്താണ് മിന്നും വിജയം നേടിയത്.പി.കെ.എം.എം .എച്ച്.എസ്.എസ്. എടരിക്കോടിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് മലപ്പുറം വലിയാട് സ്വദേശിയായ ഹമീദിന്റെ മകളാണ്. അറബി സംഘഗാനത്തില്‍ ഫസ്റ്റ് എ ഗ്രേഡും അറബിഗാനത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട് മെഹഫില്‍ മാപ്പിളകലാ അക്കാദമിയിലെ വിദ്യാര്‍ത്ഥികൂടിയാണ് . മത്സരത്തില്‍ പങ്കെടുത്ത മൂന്നിനത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട് ഈ കലാകാരി.

Sharing is caring!