‘മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി’ പ്രവര്‍ത്തനങ്ങള്‍ പള്ളികള്‍ കേന്ദ്രീകരിച്ചെന്നും നേതൃത്വം നല്‍കുന്നത് എം.കെ മുനീറാണെന്നും മന്ത്രി എം.എം മണി

‘മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി’ പ്രവര്‍ത്തനങ്ങള്‍ പള്ളികള്‍  കേന്ദ്രീകരിച്ചെന്നും നേതൃത്വം  നല്‍കുന്നത് എം.കെ മുനീറാണെന്നും മന്ത്രി എം.എം മണി

മഞ്ചേരി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചാണ് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. എം കെ മുനീറാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേരി ആനക്കയത്ത് സൈതാലിക്കുട്ടി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് ജനുവരി ഒന്നിന് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നും ഇതില്‍ 60 ലക്ഷം പേര്‍ പങ്കെടുക്കുമെന്നും ഈ വനിതാ മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയില്‍ സമരം ചെയ്ത രാമന്‍നായരെപ്പോലെ അവസാനം ചെന്നിത്തലയും പ്രയാര്‍ ഗോപാലകൃഷ്ണനും ബിജെപിയിലേക്ക് പോകാനിരിക്കുകയാണെന്നും എം എം മണി പറഞ്ഞു. എന്‍ എസ് എസ് നേതാവ് സുകുമാരന്‍നായരും വര്‍ഗ്ഗീയത കളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനക്കയം പഞ്ചായത്തിലെ പെരിമ്പലത്ത് നടന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡണ്ട് ഹംസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പെരിമ്പലത്തും വടക്കുമുറി പടിഞ്ഞാറ്റുമുറിയിലുമാണ് നിര്‍ദ്ധന കുടുംബങ്ങള്‍ക്കായി ട്രസ്റ്റ് വീട് പണിതത്. പടിഞ്ഞാറ്റുമുറിയില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.

Sharing is caring!