യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി മന്ത്രിയെ തടയുമ്പോള്‍ മലപ്പുറം ഡിസിസി സെക്രട്ടറി മന്ത്രിക്കൊപ്പം കാറില്‍ ഒരുമിച്ചു യാത്രചെയ്യുന്നു

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി മന്ത്രിയെ തടയുമ്പോള്‍ മലപ്പുറം ഡിസിസി സെക്രട്ടറി പി സി നൂര്‍ മന്ത്രിക്കൊപ്പം കാറില്‍ ഒരുമിച്ചു യാത്രചെയ്യുന്നതായി ആരോപണം. ഇതുസംബന്ധിച്ച ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിക്കൊപ്പം വാളാഞ്ചേരിയില്‍ പി സി നൂര്‍ യാത്ര ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഫോട്ടോക്ക് താഴെ പറയുന്നത്.
ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ രംഗത്ത് വന്നു
ജലീലിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടക്കുമ്പോള്‍ ഡിസിസി സെക്രട്ടറി മന്ത്രിയുടെ കാറില്‍ സുഖയാത്ര നടത്തി രസിക്കുന്നു എന്ന അടിക്കുറിപ്പിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചത്. സംഭവം വന്‍ വിവാദമായതോടെ ഡിസിസി സെക്രട്ടറി പി സി നൂറിനോട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരണം തേടിയതായും പറയപ്പെടുന്നു.
എന്നാല്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് മന്ത്രി എത്തിയപ്പോള്‍ കാറില്‍ കയറിയതാണെന്നാണ് പി സി നൂറിന്റെ മറുപടി.എന്നാല്‍ ബന്ധു നിയമന വിവാദത്തില്‍ ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടുന്നത് അടക്കമുള്ള ശക്തമായ പ്രതിഷേധം നടന്നുവരുന്നതിനിടെ ചിത്രം പുറത്തു വന്നത് യൂത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]