ഊട്ടിയിലേക്ക് ബൈക്കില്‍ പോയവടക്കാങ്ങര സ്വദേശി നിലമ്പൂരില്‍വെച്ച് ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് മരിച്ചു

ഊട്ടിയിലേക്ക് ബൈക്കില്‍ പോയവടക്കാങ്ങര സ്വദേശി നിലമ്പൂരില്‍വെച്ച് ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് മരിച്ചു

രാമപുരം: നിലമ്പൂരില്‍ വെച്ച്‌ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് വടക്കാങ്ങര
സ്വദേശി മരിച്ചു.വടക്കാങ്ങര പിലാ പറമ്പ് മച്ചിങ്ങല്‍ മദ്‌റസക്ക് സമീപം
താമസിക്കുന്ന മക്കരപറമ്പ് ഹാപ്പി കിഡ്‌സ് ജീവനക്കാരന്‍ പുതിയ പറമ്പത്ത്
ഹംസയുടെ മകന്‍ മുഹമ്മദ് മുസ്തഫ (19)യാണ് മരിച്ചത്, രണ്ട് ബൈക്കുകളിലായി
ഞായറാഴ്ച്ച രാവിലെ യാ ണ് സുഹൃത്തുക്കള ടോപ്പം ഊട്ടിയിലേക്ക് വിനോദയാത്ര
പുറപ്പെട്ടത്. രാത്രിയോടെതിരികെ വരുമ്പോള്‍ നിലമ്പൂര്‍ കനോലിപ്പോട്ട്
പരിസരത്ത് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.
പെയ്ന്റിംഗ് തൊഴിലാളിയാണ് മുസ്തഫ, നിലമ്പൂര്‍ പോലീസ് മേല്‍നടപ്പടി
സ്വീകരിച്ചു.ഖമ്പറടക്കം ഉച്ചയോടെ വടക്കാങ്ങര പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
നടന്നു.,മാതാവ്: പിലാക്കാടന്‍ ആരിഫ കാച്ചി നിക്കാട് (അല്‍ ബിര്‌സ്‌കൂള്‍,
വടക്കാങ്ങര) സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍, മുഹമ്മദ് മുഹസിന്‍, സാമ്പിറ, റജീന.

Sharing is caring!