ഇന്ത്യക്ക് വേണ്ടത് രാജ്യത്തെ പഠിക്കുന്ന പ്രധാനമന്ത്രിയെ: മുനവ്വറലി തങ്ങള്‍

ഇന്ത്യക്ക് വേണ്ടത്  രാജ്യത്തെ പഠിക്കുന്ന  പ്രധാനമന്ത്രിയെ:  മുനവ്വറലി തങ്ങള്‍

ആലുവ: ഇന്ത്യക്ക് വേണ്ടത് വിദേശ സന്ദര്‍ശനത്തിന് മാത്രം സമയം ചെലവിടുന്ന പ്രധാനമന്ത്രിയെ അല്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മുസ്ലിം യൂത്ത് ലിഗ് യുവജന യാത്രക്ക് എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യയിലൂടെ സഞ്ചരിച്ചും ജനങ്ങളുടെ അവസ്ഥ പിഠിച്ചും കൈകൊണ്ട നടപടികളിലൂടെയാണ് രാജ്യം ലോകത്തിന്റെ നെറുകയിലെത്തിയത്. എന്നാല്‍ നരേന്ദ്ര മോദി വിദേശ സന്ദര്‍ശനത്തില്‍ മാത്രമാണ് താല്‍പ്പര്യമെടുക്കുന്നത്. 84 വിദേശയാത്രകള്‍ക്കായി അദ്ദേഹം ചെലവിട്ടത് രണ്ടായിരം കോടി രൂപയാണ്.ഒരു പ്രധാനമന്ത്രിയും ഇതുപോലെ രാജ്യത്തിന്റെ സമ്പത്ത് സ്വന്തം ആവശ്യത്തിന് ചെലവഴിച്ചിട്ടില്ല.
വര്‍ഗീയതയ ഇളക്കിവിട്ട അതിന്റെ മറവില്‍ മോദി ഒരു രാജ്യത്തെ മുഴുവന്‍ കൊള്ളയടിക്കുകയാണ്..
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 68 ശതമാനം പേരും ദിവസം 2 ഡോളറിന് താഴെ വരുമാനമുള്ളവരാണ്. മൂന്ന് കുട്ടികളില്‍ ഒരാള്‍ വീതം പോഷണക്കുറവ് അനുഭവിക്കുന്നുവെന്ന് യൂണിസെഫ് പറയുന്നു. ലോകത്തിലെ പട്ടിണിക്കാരില്‍ പകുതിയും ഇന്ത്യയിലാണ്.യു.എന്‍ കണക്കുകള്‍ പ്രകാരം 29.8 ശതമാനം ഇന്ത്യക്കാര്‍ ദേശീയ ദാരിദ്ര്യരേഖക്ക് താഴെയാകുന്നു. ഉണ്ണാനും ഉറങ്ങാനും ഭക്ഷണം പാചകം ചെയ്യാനും മലമൂത്ര വിസര്‍ജനത്തിനുമായി ശരാശരി പത്ത് സ്‌ക്വയര്‍ ഫീറ്റ് സ്ഥലം പോലും ഒരാള്‍ക്ക് ലഭിക്കാത്ത വിധം ദയനീയമാണ് ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെയും പാര്‍പ്പിട സ്ഥിതിയെന്നാണ് അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫീല്‍ഡ് പഠനങ്ങള്‍.ഇത്തരം വിഷയങ്ങളിലേക്ക് മോദിയുടെ കണ്ണുകള്‍ എത്തുന്നില്ല എന്നതാണ് രാഷ്ട്രം നേരിടുന്ന ദുരിതം. രാജ്യത്തിനകത്ത് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത് പാര്‍ട്ടി റാലികളില്‍ മാത്രമാണ്. മാധ്യമങ്ങള്‍ക്ക് പോലും മുഖീ നല്‍കാത്ത പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് അകന്ന് കഴിയാനാണ് താല്‍പ്പര്യപ്പെടുന്നത്. തങ്ങള്‍ കുറ്റപ്പെടുത്തി.
മോദിയുടെ കാപട്യം ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലീ. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ രാജ്യം ഒന്നടങ്കീ ആഹ്‌ളാദിക്കുകയാണ്. ഇതിന്റെ തുടര്‍ച്ച 2019 ലുണ്ടാകും. മതേതര ജനാധിപത്യ സങ്കല്‍പ്പത്തില്‍ പടുത്തുയര്‍ത്തിയ രാജ്യത്തിന് മേല്‍ ഫാസിസത്തിന് പിടിമുറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!