എളങ്കയില്‍ മുംതാസ് ഇനി ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കൊണ്ടോട്ടി: എളങ്കയില്‍ മുംതാസ് ഇനി ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. നേരത്തെയുള്ള ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡണ്ട് റസിയ എടശ്ശേരി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അരീക്കോട് ബ്ളോക്ക് എ.എക്സി.ബിന്ദു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസിയ എടശ്ശേരിയെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണായും തെരഞ്ഞെടുത്തു. അനുമോദന ചടങ്ങില്‍ പ്രസിഡണ്ട് കെ.പി.സഈദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ഷാഹുല്‍ ഹമീദ്, സമദ് പൊന്നാട് ,അസ്ലം മാസ്റ്റര്‍, കെ.ഇമ്പിച്ചി മോതി മാസ്റ്റര്‍, റഫീഖ് മധുരക്കുഴി, കെ.പി.അലവിക്കുട്ടി മാസ്റ്റര്‍, ശ്രീജ, എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]