പൂട്ടിയിട്ട വീട്ടില്‍ക്കയറി മോഷണം: യുവാവ് അറസ്റ്റില്‍

പൂട്ടിയിട്ട  വീട്ടില്‍ക്കയറി മോഷണം: യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പട്ടാമ്പിറോഡില്‍ പൂട്ടിയിട്ട വീടിന്റെ അകത്ത്കയറി മൊബൈല്‍ഫോണും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ ജൂബിലിറോഡ് കോലോത്ത് അജേഷ്(28)നെയാണ് വനിതാ എസ്.ഐ. രമാദേവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ രണ്ടരയോടെയാണ് സംഭവം. പട്ടാമ്പിറോഡിലെ വാടകയ്ക്ക് താമസിക്കുന്ന ഫല്‍റ്റിന്റെ വാതില്‍പൂട്ട് പൊളിച്ചായിരുന്നു മോഷണം. താമസക്കാരിയായ അധ്യാപികയുടെ ഫോണും ആയിരം രൂപയും ബാങ്ക് പാസ്ബുക്കും നഷ്ടപ്പെട്ടിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!