വനിത മതിലില്‍ മതം വര്‍ഗ്ഗീയത ആരോപിക്കുന്നത് ആര്‍.എസ്.എസ് എജന്റുമാര്‍ ഐ.എന്‍.എല്‍

വനിത മതിലില്‍ മതം വര്‍ഗ്ഗീയത ആരോപിക്കുന്നത് ആര്‍.എസ്.എസ് എജന്റുമാര്‍ ഐ.എന്‍.എല്‍

 

തിരൂരങ്ങാടി: മതത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ മനുഷ്യരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ലിംഗ വിവേചനം കാണിക്കുകയും ചെയ്ത വരില്‍ നിന്നും മനുഷ്യരെയും മതത്തെയും രക്ഷപ്പെടുത്താന്‍ മതപണ്ഡിതരും നവോത്ഥാന നായകരും നടത്തിയ പോരാട്ടത്തിന്റെ ഗുണവശങ്ങളാണ് കേരളത്തില്‍ ഇന്ന് കാണുന്നതെന്നും ഇവകളെ ഇല്ലായ്മ ചെയ്യാനുള്ള മത വര്‍ഗ്ഗീയ വാദത്തിനെതിരിലാണ് ജനുവരി ഒന്നിന് കേരളത്തില്‍ രൂപപ്പെടുന്ന വനിത മതിലെന്നും ഇതില്‍ വര്‍ഗ്ഗീയത ആരോപിക്കുന്നവര്‍ നിക്ഷിപ്ത താല്‍പര്യക്കാരും ആര്‍.എസ്.എസിന്റെ എജന്റുമാരുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത് പറഞ്ഞു.
വെന്നിയൂര്‍ കൊടക്കല്ലില്‍ തിരൂരങ്ങാടി മണ്ഡലം ഐ.എന്‍.എല്‍ കമ്മറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ജനസദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. സലാം പുതുവത്ത് ആധ്യക്ഷത വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം ടി സൈത് മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ കുഞാലന്‍ വെന്നിയൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അശ്‌റഫ് തയ്യാ, ഷാജി ശമീര്‍, അബ്ദുല്‍ ഗഫൂര്‍, നൗഷാദ് കൊടക്കല്ല്, ബി.കെ സൈതു, എം. അബ്ദുറഹിമാന്‍, മുസ്തഫ വി.കെ, സി.കെ കുഞ്ഞാപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!