മൂന്ന് സംസ്ഥാനങ്ങശിലെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും

മൂന്ന് സംസ്ഥാനങ്ങശിലെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും

മലപ്പുറം: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന മന്ത്രിസഭകളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യെ നിയുക്ത മുഖ്യമന്ത്രിമാര്‍ ക്ഷണിച്ചു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ദേശീയ സഖ്യത്തിലെ നേതാക്കളുമുള്‍പ്പെടുന്ന സംഘം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാനായി പുറപ്പെടുക. സംഘം വൈകീട്ടോടെ ഡല്‍ഹിയില്‍ തിരിച്ചെത്തും.

Sharing is caring!