സര്‍ക്കാറിനെതിരെ യു.ഡി.എഫ് സമരപരമ്പര: നാളെ കലക്ട്രേറ്റ് ധര്‍ണ

സര്‍ക്കാറിനെതിരെ യു.ഡി.എഫ് സമരപരമ്പര: നാളെ കലക്ട്രേറ്റ് ധര്‍ണ

മലപ്പുറം: ശബരിമലയില്‍ ആനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കുന്ന തരത്തില്‍ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലും മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാറിനെതിരെയും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും യു.ഡി.എഫ് സമരപരമ്പര. സെക്രട്ടേറിറ്റില്‍ പ്രതിഷേധ സമരങ്ങളുടെ തുടര്‍ച്ചയായി നാളെ കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും. ധര്‍ണ രാവിലെ 10 മണിക്ക് മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആര്യാടന്‍ മുഹമ്മദ്, ഡോ.എം.കെ മുനീര്‍ മുറ്റു ഘടകകക്ഷി നേതാക്കള്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രസംഗിക്കും. യു.ഡി.എഫ് ജനപ്രതിനിധികള്‍, ബാങ്ക് ഡയറക്ടര്‍മാര്‍, ജില്ലാ നിയോജക മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് തല ഭാരവാഹികള്‍ എന്നിവര്‍ പങ്കടുക്കണമെന്നും രാവിലെ 10 മണിക്ക് മുമ്പായി കലക്ട്രേറ്റ് പടിക്കല്‍ എത്തണമെന്നും യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയമോഹന്‍, കണ്‍വീനര്‍ അഡ്വ.യു.എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

Sharing is caring!