കേരളത്തില്‍നിന്നുള്ള ഹജ് സര്‍വീസ് കരിപ്പൂരിലും, നെടുമ്പാശ്ശേരിയിലും രണ്ട് ഘട്ടങ്ങളില്‍ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കേരളത്തില്‍നിന്നുള്ള ഹജ് സര്‍വീസ് കരിപ്പൂരിലും, നെടുമ്പാശ്ശേരിയിലും  രണ്ട് ഘട്ടങ്ങളില്‍ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുളള ഹജ്ജ് സര്‍വ്വീസുകള്‍ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും രണ്ടു ഘട്ടങ്ങളില്‍ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.ഇന്ത്യയില്‍ നിന്ന് വര്‍ഷങ്ങളായി മദീന,ജിദ്ദ എന്നിവടങ്ങളിലേക്കായി രണ്ട് ഘട്ടങ്ങളിലാണ് ഹജ്ജ് സര്‍വ്വീസുകള്‍ നടക്കുന്നുത്.ഹജ്ജ് കര്‍മ്മ ചടങ്ങുകള്‍ ആരംഭിക്കുന്നതിന്റെ ഒരുമാസം മുമ്പായി വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും.ആദ്യ15 ദിവസത്തില്‍ മദീനയിലക്ക് പറക്കുന്ന വിമാനങ്ങളില്‍ പോകുന്നവര്‍ ഹജ്ജിന് മുമ്പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തി ഹജ്ജ് കഴിഞ്ഞ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങും.ഇവരാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടം ഘട്ടത്തിലുളളവര്‍ ഇതിന് ശേഷമുളള 15 ദിവസത്തില്‍ പുറപ്പെടുന്നവരാണ്.ഇവര്‍ നേരിട്ട് ജിദ്ദയിലേക്ക് പോകും.പിന്നീട് ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മദീനയിലെത്തും.ഇവരുടെ മടക്കം മദീനയില്‍ നിന്നായിരിക്കും.കേരളം കാലങ്ങളായി രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെടുന്നത്.എന്നാല്‍ ഈവര്‍ഷം ആദ്യഘട്ടത്തിലാണ് ഉള്‍പ്പെട്ടിട്ടുളളത്.ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കുന്ന ഒഴുവ് വരുന്ന സീറ്റുകള്‍ കേരളത്തിന് ലഭിക്കാനിടയില്ല.ഈ വര്‍ഷം കേരളത്തില്‍ കരിപ്പൂരും,നെടുമ്പാശ്ശേരിയും ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ്ായി അനുവദിച്ചതിനാല്‍ രണ്ടിടങ്ങളില്‍ നിന്ന് രണ്ട് ഘട്ടങ്ങളില്‍ സര്‍വ്വീസ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളിലെ ക്യാന്‍സലേഷന്‍ സീറ്റുകളില്‍ കേരളത്തില്‍ നിന്നുളളവര്‍ക്ക് അവസരം ലഭ്യമാക്കാന്‍ കഴിയും.ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി രണ്ടുഘട്ടങ്ങളിലായി രണ്ടു എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് ഹജ്ജ് സര്‍വ്വീസുകള്‍ വേണമെന്ന് കേന്ദ്രഹജ്ജ് കമ്മറ്റിയോട് ആവശ്യപ്പെട്ടത്.രണ്ടുഘട്ടങ്ങളില്‍ രണ്ടു എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് വിമാനം എത്തിക്കാന്‍ വിമാന കമ്പനിക്കും,ഹജ്ജ് ക്യാംപ് നടത്താന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിക്കും പ്രയാസവുമില്ല. മുസ്ലിം ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട വീതിക്കുന്നതനാല്‍ കേരളത്തില്‍ നിന്ന് 6000 പേര്‍ക്കാണ് ഹജ്ജ് സീറ്റുകളുണ്ടാവുക.എന്നാല്‍ അഡീഷണല്‍ ക്വാട്ട ലഭ്യമാവുന്നതോടെ സീറ്റുകള്‍ കൂടുതല്‍ ലഭിക്കും.കഴിഞ്ഞ വര്‍ഷം അഡീഷണല്‍ ക്വാട്ടലഭിച്ചതോടെ കേരളത്തില്‍ നിന്ന് 11,689 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ കഴിഞ്ഞിരുന്നത്.

Sharing is caring!