സമസ്ത ഉമറാ സംഗമം ജനുവരി 30ന് ചെമ്മാട് ദാറുല്‍ ഹുദായില്‍
മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് ചെമ്മാദ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ സമസ്ത ഉമറാ സംഗമം നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനത്തെ അംഗീകൃത മഹല്ലുകളില്‍ നിന്ന് തെരഞ്ഞുടക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. സമ്മേളനത്തിന്റെ വിജയത്തിനായി ഡിസംബര്‍ 15 ന് സ്വാഗതസംഘം രൂപീകരിക്കാനും ജനുവരി 15 ന് മുമ്പ് ജില്ലാ കണ്‍വന്‍ഷനുകള്‍ നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണവും പി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി പ്രൊജക്ട് അവതരണവും നടത്തി. സയ്യിദ് പൂക്കോയ തങ്ങള്‍ തങ്ങള്‍ ചന്തേര, കെ.ടി ഹംസ മുസ്്ലിയാര്‍ വയനാട്, നെല്ലായ കുഞ്ഞഹമ്മദ് മുസ്്ലിയാര്‍, കെ.എം സൈതലവി ഹാജി, കാളാവ് സൈതലവി മുസ്്ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, എസ്.കെ ഹംസ ഹാജി, എ.കെ ആലിപ്പറമ്പ്, അബ്ദുറഹിമാന്‍ കല്ലായി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.സി മായീന്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, കാടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ പ്രസംഗിച്ചു. കല്ലട്ര അബ്ബാസ് ഹാജി കാസര്‍ഗോഡ്, അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി കോഴിക്കോട്, കെ.എം കുട്ടി മലപ്പുറം, വി.എസി കുട്ടി ഹാജി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, കെ.കെ ഇബ്റാഹീം ഹാജി എറണാകുളം, നൗഷാദ് കൊക്കാട്ടുതറ ആലപ്പുഴ, ദമീം മുട്ടക്കാവ് കൊല്ലം, ശരീഫ് ദാരിമി കോട്ടയം, സിറാജ് പത്തനംതിട്ട, ഷാജഹാന്‍ മുസ്ലിയാര്‍ ഇടുക്കി, ഹസന്‍ ആലംകോട് തിരുവനന്തപുരം, പി.സി ഇബ്റാഹീം ഹാജി വയനാട് എന്നിവര്‍ വിവിധ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അബ്ദുസ്സമദ് മുട്ടം, അഡ്വ മൊയ്തു, എസ് മുഹമ്മദ് ദാരിമി, പി.സി ഉമര്‍ വയനാട്, ശറഫുദ്ദീന്‍ വെന്മേനാട്, കരീം ഫൈസി, മഹ്മൂദ് സഅ്ദി, എം.എ ചേളാരി, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ വള്ളിപ്പുറം, എ.എം പരീത് കളമശ്ശേരി, അബൂബക്കര്‍ ഹാജി ആലപ്പുഴ, ബക്കര്‍ ഹാജി ആലുവ, മുഹമ്മദ് സ്വാലിഹ് പത്തനംതിട്ട, ബദ്റുദ്ദീന്‍ അഞ്ചല്‍, മുഹമ്മദലി മാസ്റ്റര്‍ മണ്ണാര്‍കാട്, സി.കെ.കെ മാണിയൂര്‍, യു.കെ റഹീം വെള്ളക്കടവ്, സിദ്ദീഖ് കര്‍ണാടക പങ്കെടുത്തു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
ലക്ഷദ്വീപ് ഡെലിഗേറ്റ്സ് മീറ്റ് ഡിസംബര്‍ 26, 27ന് മടവൂരില്‍
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ലക്ഷദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ മാനേജ്മെന്റ് പ്രതിനിധികള്‍, ഖാസി- ഖത്തീബുമാര്‍, മുഅല്ലിം പ്രതിനിധികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്സ് മീറ്റ് ഡിസംബര്‍ 26, 27 തിയ്യതികളില്‍ മടവൂര്‍ സി.എം. മഖാം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
26ന് ബുധനാഴ്ച രാവിലെ 9 മണിക്ക് സി.എം. മഖാം സിയാറത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. സമസ്ത സെക്രട്ടറി പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തും. കെ.ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി മുക്കം, എം.സി. മായിന്‍ ഹാജി, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.കെ. ഇബ്രാഹീം മുസ്ലിയാര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, കെ.പി. മാമുഹാജി, യു.ശറഫുദ്ദീന്‍ മാസ്റ്റര്‍ പ്രസംഗിക്കും. അബ്ദുറഹീം ചുഴലി (അധ്യാപന കല), കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (മദ്റസകള്‍ മികവിന്റെ കേന്ദ്രങ്ങള്‍), പിണങ്ങോട് അബൂബക്കര്‍ (മഹല്ല് ശാക്തീകരണം), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ആദര്‍ശം), എം.എ. ചേളാരി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സേവനപാതയില്‍ ആറു പതിറ്റാണ്ട്) എന്നിവര്‍ വിഷയം അവതരിപ്പിക്കും. രാത്രി 9 മണിക്ക് മജ്ലിസുന്നൂറിന് ടി.പി.സി. മുഹമ്മദ് കോയ ഫൈസി, പാറന്നൂര്‍ പി.പി. അബ്ദുല്‍ജലീല്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും.
റഫീഖ് സക്കറിയ ഫൈസി കൂടത്തായിയുടെ ഉല്‍ബോധനത്തോടെ രണ്ടാംദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാവും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സമസ്ത: ആദര്‍ശ വിശുദ്ധിയോടെ 100-ാം വാര്‍ഷികത്തിലേക്ക്) കെ.മോയിന്‍കുട്ടി മാസ്റ്റര്‍ (എസ്.കെ.ഐ.എം.വി. ബോര്‍ഡും പദ്ധതികളും), ശരീഫ് റഹ്മാനി പട്ടര്‍ക്കുളം (ഖുര്‍ആന്‍ പഠനവും പാരായണവും), നൗഫല്‍ വാഫി ഫാറൂഖ് കോളേജ് (മനഃശാസ്ത്ര സമീപനം), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് (ഉപരിപഠനം സാദ്ധ്യതകള്‍), പി.കെ. മൂസക്കുട്ടി ഹസ്രത്ത് (ത്വരീഖത്ത് സത്യവും മിഥ്യയും) വിഷയം അവതരിപ്പിക്കും.
3 മണിക്ക് നടക്കുന്ന സമാപന സെഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, കെ. അബ്ദുല്‍ബാരി ബാഖവി, എന്‍. അബ്ദുല്ല മുസ്ലിയാര്‍, യു.കെ. അബ്ദുല്ലത്തീഫ് മൗലവി, എം. അബ്ദുറഹിമാന്‍ മാസ്റ്റര്‍ പ്രസംഗിക്കും.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]