മികച്ച യുവജനക്ഷേമ റിപ്പോര്‍ട്ടിംഗിനുള്ള തിക്കുറിശ്ശി അവാര്‍ഡ് വി.പി നിസാറിന്

മികച്ച യുവജനക്ഷേമ റിപ്പോര്‍ട്ടിംഗിനുള്ള തിക്കുറിശ്ശി അവാര്‍ഡ് വി.പി നിസാറിന്

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ മികച്ച യുവജനക്ഷേമ റിപ്പോര്‍ട്ടിംഗിനുള്ള അച്ചടിമാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്. മംഗളംദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച ‘ഊരുകളിലുമുണ്ട് ഉജ്വല രത്‌നങ്ങള്‍’ എന്ന വാര്‍ത്താപരമ്പരക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഡിസംബര്‍ 15ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ജി.ജെ.ടി ഹാളില്‍ നടക്കുന്ന തിക്കുറിശ്ശി ജന്മശതാബ്ദിയാഘോഷ ചടങ്ങില്‍വെച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അവാര്‍ഡ് സമ്മാനിക്കും.

സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡ്, കേരളാ നിയമസഭയുടെ ആര്‍.ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍മാധ്യമ അവാര്‍ഡ്, കൊളമ്പിയര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്,പ്രേംനസീര്‍ മാധ്യമ അവാര്‍ഡ്, നടി ശാന്തദേവിയുടെ പേരിലുള്ള 24ഫ്രൈംമാധ്യമ അവാര്‍ഡ്, സി.എസ് അനൂപ് ഇന്‍ഡോഷെയര്‍ മാധ്യമ പ്രത്യേക പരാമര്‍ശം എന്നിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നിസാറിന് ലഭിക്കുന്ന പത്താമത് മാധ്യമ പുരസ്‌ക്കാരമാണിത്. കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

Sharing is caring!