ചലനശേഷിയില്ലാത്ത കൂട്ടുകാരനെ കാണാന്‍ സഹപാഠികളെത്തി

ചലനശേഷിയില്ലാത്ത കൂട്ടുകാരനെ കാണാന്‍ സഹപാഠികളെത്തി

എടവണ്ണപ്പാറ: വാഴക്കാട് ഗവ .ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം ഭിന്നശേഷി വിദ്യാര്‍ത്ഥി സി, മുഹമ്മദ് മുസമ്മിലിനെ കാണാനാണ് അധ്യാപകരോടൊപ്പം കൂട്ടുകാര്‍ എത്തിയത്. കാല് കൊണ്ട് മൗസ് പ്രവര്‍ത്തിപ്പിച്ച് വിസ്മയം തീര്‍ക്കുന്ന ഈ കുട്ടിക്ക് ഇതേ സ്‌കൂളിലെ അധ്യാപകന്‍ സി. പി സിദ്ദീഖലി തന്റെ വക സൗജന്യ മായി ലാപ് ടോപും നല്‍കി ‘ഭിന്ന ശേഷി വാരാചരണത്തിന്റെ ഭാഗമായി എസ്.എസ്.എ യുടെ ഗൃഹസന്ദര്‍ശനത്തിലാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത് .മെര്‍ക്കുലര്‍ ഡിസ്‌ട്രോപ്പി എന്ന ഒരു തരം ഭിന്നശേഷിയില്‍പെട്ട രോഗമാണ്കുട്ടിയുടേത്.ഇപ്പോള്‍ വാഴക്കാട് ജി.എച്ച് എസിലാണ് .ഭാവിയില്‍ തനിക്ക് ഒരു കമ്പ്യൂട്ടര്‍ എക്‌സ്‌പേര്‍ട്ട് ആവണമെന്ന ആഗ്രഹവും സഹപാഠികളോട് പങ്കുവെക്കാന്‍ മടിച്ചില്ല, റിസോഴ്‌സ്, പേഴ്‌സണ്‍ എ മുംതാസ് പരിപാടിക്ക് നേതൃത്വം നല്‍കി .പ്രിന്‍സിപ്പല്‍ ഡോ: പി.അബ്ദുല്‍ ഹമീദ് ‘പി.എം. വിജയന്‍ ,ഡോ :അജയ്കുമാര്‍, മജീദ് കൂളിമാട് ,സി.പി.അബ്ദുല്‍ മുനീര്‍, പി.ജെ.ആന്‍ സമ്മ, സി.എ.ഷീബ, ബി.ആര്‍.സി.പ്രതിനിധികളായ ജെയ്‌സല ടീച്ചര്‍, ഷാഹുല്‍ ഹമീദ്, ഫസലുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!