പാലോളി അബ്ദുറിമാന്‍ ദേശീയ പുരസ്‌ക്കാരം ഏറ്റുവാങ്ങി

പാലോളി അബ്ദുറിമാന്‍  ദേശീയ പുരസ്‌ക്കാരം ഏറ്റുവാങ്ങി

മലപ്പൃറം: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ സേവശ്രീ ദേശീയ അവാര്‍ഡ് മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍വെച്ചു നടന്ന ദളിത് എഴുത്തുകാരുടെ ദേശീയ സമ്മേളനത്തില്‍വെച്ച് ദേശീയ ദളിത് സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. എസ്.പി സുമനാക്ഷര്‍ പാലോളി അബ്ദുറഹിമാന് പുരസ്‌ക്കാരം സമ്മാനിച്ചു.
വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നതിക്ക്വേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് അബ്ദുറഹിമാനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

Sharing is caring!