ഓട്ടോയിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു

ഓട്ടോയിലെത്തിയ  യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു

മഞ്ചേരി: ഓട്ടോറിക്ഷയിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വര്‍ണ മാല കവര്‍ന്നു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് ക്ഷേത്രത്തിനു സമീപമാണു സംഭവം. കരിക്കാട് രാമചന്ദ്ര വാര്യരുടെ ഭാര്യ സുശീല(68) വീട്ടിലേക്കു പോവുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ യുവാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. രണ്ടര പവന്‍ സ്വര്‍ണ മാലയാണു നഷ്ടമായത്. സുശീല ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. സംഭവത്തില്‍ മഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരിയിലും പരിസരങ്ങളിലും വാഹനങ്ങളിലെത്തി ആഭരണങ്ങള്‍ കവരുന്നത് പതിവുസംഭവമായി മാറുകയാണ്. പോലിസ് ഇക്കാര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Sharing is caring!