ഈവര്‍ഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ നാളെ നിലവില്‍ വരും, ഒപ്പുവെക്കുന്നത് സൗദിയില്‍വെച്ച്

ഈവര്‍ഷത്തെ ഇന്ത്യ-സൗദി  ഹജ്ജ് കരാര്‍ നാളെ നിലവില്‍ വരും, ഒപ്പുവെക്കുന്നത് സൗദിയില്‍വെച്ച്

റിയാദ്: ഈ വര്‍ഷത്തെ ഇന്ത്യ സഊദി ഹജ്ജ് കരാര്‍ നാളെ നിലവില്‍ വരും. ഇന്ത്യയില്‍ നിന്നെത്തുന്ന പ്രതിനിധി സംഘം സഊദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഹജ്ജ് കരാര്‍ ഒപ്പ് വെക്കുന്നതോടെ ഈ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നവരുടെ എണ്ണവും സൗകര്യങ്ങളുമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരും. നാളെ സഊദിയിലെ ഹജ്ജ് മന്ത്രാലയ ഓഫീസില്‍ വെച്ചാണ് ഹജ്ജ് കരാറില്‍ ഒപ്പു വെക്കുക.

ഇന്ത്യന്‍ ഹജ്ജ് മിഷനുവേണ്ടി കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയായിരിക്കും കരാറില്‍ ഒപ്പുവെക്കുക. പുറമെ ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കോണ്‍സുലേറ്റ് അധികൃതരും ചടങ്ങില്‍ സംബന്ധിക്കും. ഇരു പുണ്യ നഗരികളെ തമ്മില്‍ ബന്ധിപ്പിച്ചു നടത്തുന്ന അതിവേഗ ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് സൗകര്യം ഇന്ത്യന്‍ ഹാജിമാര്‍ക്ക് നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഹാജിമാര്‍ക്ക് മക്കയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുള്ള യാത്ര പ്രയാസ രഹിതമായും സമയം ലാഭിക്കാനും സാധിക്കും. കൂടാതെ, ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം സംബംന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. നേരത്തെ ഹജ്ജ് ക്വാട്ട വധിപ്പിക്കണമെന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള അപേക്ഷയില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. മുന്‍ വര്ഷങ്ങളിലേത് പോലെ ഇത്തവണ ഗ്രീന്‍ കാറ്റഗറി ഉണ്ടായിരിക്കുകയില്ല. ഇതിനു പകരമായുള്ള സൗകര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും. ചര്‍ച്ചകള്‍ക്ക് ശേഷം നടക്കുന്ന കരാര്‍ ഒപ്പു വെക്കല്‍ ചടങ്ങും പൂര്‍ത്തിയായ ശേഷം സംഘം കരാര്‍ സംബന്ധമായ വിശദീകരണം മാധ്യമങ്ങള്‍ക്ക് നല്‍കും

Sharing is caring!