ദക്ഷിണമേഖലാ അന്തര്‍സര്‍വ്വകലാശാല ഫുട്ബോളില്‍ കാലിക്കറ്റ് ചാമ്പ്യന്മാര്
തേഞ്ഞിപ്പലം : ദക്ഷിണമേഖലാ അന്തര്‍സര്‍വ്വകലാശാല പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളീ ആധിപത്യം ആദ്യമൂന്ന് സ്ഥാനങ്ങള്‍ കാലിക്കറ്റ് , കേരള, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകള്‍ക്കും നാലാം സ്ഥാനം ഹിന്ദുസ്ഥാന്‍ സര്‍വകലാശാല ചെന്നൈയും നേടി . തുടര്‍ച്ചയായി മൂന്നാം തവണയാണ് കാലിക്കറ്റ് ഈ വിജയം കൈവരിച്ചിട്ടുള്ളത് . ഇന്ന് ഹിന്ദുസ്ഥാനും കാലിക്കറ്റും നടന്ന നിര്‍ണായക മത്സരത്തില്‍ കാലിക്കറ്റ് ഏകപക്ഷീയമായ ഒരു ഗോളിന് ഹിന്ദുസ്ഥാനെ പരാജയപെടുത്തികൊണ്ട് രണ്ടു വിജയവും ഒരു സമനിലയുമായി മുന്നിട്ടു നിന്നിരുന്ന കേരളാ സര്‍വ്വകലാശാലക്കൊപ്പം എത്തുകയും ആയിരുന്നു, പിന്നീട് ടോസിങ്ങിലൂടെ കാലിക്കറ്റ് ചാംപ്യന്‍ഷിപ് കരസ്ഥമാക്കുകയായിരുന്നു .
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]