റെയില്‍വെ പാളത്തില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പെരിന്തല്‍മണ്ണയിലെ യുവാവ് തീവണ്ടി തട്ടി മരിച്ചു

റെയില്‍വെ പാളത്തില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പെരിന്തല്‍മണ്ണയിലെ യുവാവ് തീവണ്ടി തട്ടി മരിച്ചു

പെരിന്തല്‍മണ്ണ: റെയില്‍വെ പാളത്തില്‍ നിന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവ് തീവണ്ടി തട്ടി മരിച്ചു.ആനമങ്ങാട് മണലായ തൂളിയത്ത് ഉമ്മറിന്റെ മകന്‍ ഷഫീക്ക്(22)ആണ് മരണപ്പെട്ടത്.മുതുകുര്‍ശി മപ്പാട്ടുകര (മാട്ടായിയില്‍ )പാലത്തിലാണ് സംഭവം.ചൊവ്വാഴ്ച ഉച്ചയോടെ നിലമ്പൂര്‍ ലേക്ക് പോയിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ആണ് തട്ടിയത്. ആഇശ യാണ് ഷെഫീക്കിന്റെ ഉമ്മ.സജീര്‍(ജിദ്ദ)സമീറ (വീട്ടിക്കാട് )സാലിഹ(ആലി പറമ്പ്(എന്നിവര്‍ സഹോദരങ്ങളാണ്.പെരിന്തല്‍ ജിയോയിലെ ജീവനക്കാരനാണ്. പോലീസ് നടപടികള്‍ക്ക് ശേഷം മണലായ ജുമാ മസ്ജിദ് ഖബറസ്താനില്‍ മറവ് ചെയ്തു.

Sharing is caring!