മഴക്കാല ദുരിതം വീടുകള്‍ നഷ്ടമാക്കിയ ചാലിയാര്‍ കാലിക്കടവ് നിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി മുസ്ലിംലീഗ് ഏറനാട് മണ്ഡലം കമ്മിറ്റി

മഴക്കാല ദുരിതം വീടുകള്‍ നഷ്ടമാക്കിയ ചാലിയാര്‍ കാലിക്കടവ് നിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി മുസ്ലിംലീഗ് ഏറനാട് മണ്ഡലം കമ്മിറ്റി

ചാലിയാര്‍: മഴക്കാല ദുരിതത്തില്‍ ഭാ?ഗികമായി നശിച്ച ഒമ്പത് വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. നമ്പൂരിപ്പൊട്ടി കാലിക്കടവില്‍ നടന്ന ചടങ്ങ് പി കെ ബഷീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മുസ്ലിം ലീ?ഗ് ഏറനാട് മണ്ഡലം കമ്മിറ്റിയുടേയും, മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് വീടുകള്‍ പുനര്‍നിര്‍മിച്ചത്.

കേരളം മുഴുവന്‍ വിറങ്ങലിച്ചു പോയ പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന മലയാളികള്‍ക്ക് മാതൃകയാകുന്ന പദ്ധതിയാണ് ഇവിടെ പൂര്‍ത്തിയായതെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. നവകേരള സൃഷ്ടിക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഏറനാട് മണ്ഡലം മുസ്ലിം ലീ?ഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നതെന്ന് അദ്ദേഹം അറിയിച്ചു.

പ്രളയ ദിനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാഞ്ഞിരപ്പുഴ ?ഗതിമാറി ഒഴുകിയാണ് ചാലിയാര്‍ നമ്പൂരിപൊട്ടി കാലിക്കടവിലെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. ഭാ?ഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ആളപായം ഇല്ലാതെ പോയത്. മലപ്പുറം ജില്ലയില്‍ തന്നെ പ്രളയ ദുരിതത്തില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് ചാലിയാര്‍ പഞ്ചായത്ത്.

മഴക്കാല ദുരിതത്തെ തുടര്‍ന്ന് പി കെ ബഷീര്‍ എം എല്‍ എ സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് സ്ഥല നിവാസികള്‍ വീടു നന്നാക്കാന്‍ സഹായം നല്‍കാമെന്ന് എം എല്‍ എ അറിയിച്ചത്. ഇതേ തുടര്‍ന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തലത്തിലും, വ്യക്തിപരമായും ശ്രമം തുടങ്ങുകയും വിജയം കാണുകയുമായിരുന്നു.

ജനങ്ങളാകെ ഭീതിജനകമായ അവസ്ഥയിലായിരുന്നു താന്‍ സ്ഥലം സന്ദര്‍ശിക്കുന്ന സമയത്ത് ഉണ്ടായിരുന്നതെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. ഇവരുടെ അവസ്ഥ കണ്ടാണ് സര്‍ക്കാര്‍ സഹായത്തിന് കാത്തു നില്‍ക്കാതെ തന്നെ വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. മുസ്ലിം ലീഗിന്റെയും, ഏതാനും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഏകദേശം 14 ലക്ഷം രൂപയോളം ചെലവിട്ടാണ് ഒമ്പത് വീടുകള്‍ വാസയോ?ഗ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നേതാവ് എം സി മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ഹാരിസ് ആട്ടീരി സ്വാഗതം പറഞ്ഞു. ബാലത്തില്‍ മൂസ്സ, പി.കെ കമ്മദ് കുട്ടി ഹാജി, പി.പി സഫറുള്ള, കാഞ്ഞിരാല അബൂബക്കര്‍, ഗഫൂര്‍ കുറുമാടന്‍, നാലകത്ത് ഹൈദരലി, അഡ്വ: യൂനുസ്, കല്ലട കുഞ്ഞിമുഹമ്മദ്, അലവിപ്പു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Sharing is caring!