പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ മത്സ്യതൊഴിലാളിക്ക് വെട്ടേറ്റു

പുറത്തൂര്‍  പടിഞ്ഞാറേക്കരയില്‍ മത്സ്യതൊഴിലാളിക്ക്  വെട്ടേറ്റു

തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ മത്സ്യതൊഴിലാളിക്ക് വെട്ടേറ്റു.മരക്കാരു പുരക്കല്‍ മനാഫി (31) നാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് വിവരം. മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം ഒരു മല്‍സ്യതൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. ഇതുമായി ബന്ധപ്പെട്ട് തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ ഇന്നലെ വൈകുന്നേരം സമാധാനയോഗം വിളിച്ചിരുന്നു.ഇതിനിടയിലാണ് സംഘര്‍ഷം മൂര്‍ച്ചിച്ച് കടപ്പുറത്ത് യുവാവിനെ വെട്ടുകയായിരുന്നു.തലക്കും കാലിനുമാണ് വെട്ടേറ്റത്.ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Sharing is caring!