മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ ചുമര്‍ കുത്തിത്തുരന്ന് മോഷണം

മലഞ്ചരക്ക് വ്യാപാര  സ്ഥാപനത്തില്‍ ചുമര്‍  കുത്തിത്തുരന്ന് മോഷണം

മലപ്പുറം:  കാളികാവ് അങ്ങാടിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ ചുമര്‍ കുത്തിത്തുരന്ന് മോഷണം. ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയി. ശനിയാഴ്ച രാത്രി കടയടച്ച് പോയതിന് ശേഷമാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കടയിലുള്ള മേശ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്. കാളികാവ് എസ് ഐ. പി ജെ കുര്യാകോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലം പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള സംഘവും സ്ഥലത്ത് പരിശോധനടത്തി.
കാളികാവിനടുത്ത ആമപ്പൊയില്‍ സ്വദേശി പാറമ്മല്‍ മൊയ്തീന്‍ എന്നയാളാണ് കടയുടമ. ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയതായി കടയുടമ പറഞ്ഞു. കാളികാവില്‍ ചുമര്‍ കുത്തിത്തുരന്ന് നടത്തുന്ന മോഷണമുണ്ടായിട്ടില്ല.
ജനല്‍ പൊളിച്ച് അകത്ത് കിടക്കാക്കാനാണ് ആദ്യം ശ്രമം നടത്തിയത്. ഇത് വിജയിക്കാത്തതിനാലാണ് ചുമര്‍ തുരന്നത്. സമീപത്ത് തന്നെ മറ്റ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മറ്റ് എവിടേയും മോഷണശ്രമം നടന്നിട്ടില്ല.

Sharing is caring!