കോട്ടക്കല്‍ ഇന്‍ര്‍നാഷണല്‍ ആയുര്‍വേദ ഹോസപിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു
കോട്ടക്കല്‍: ആയുര്‍വേദ ചികില്‍സാ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച കോട്ടക്കല്‍ ഇന്റര്‍നാഷണല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ലോചക്കുണ്ടില് പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് മുഖ്യാതിഥിയായിരുന്നു. പുതിയ സാങ്കേതിക വിദ്യകളും, ആയുര്‍വേദ പാരമ്പര്യവും സമന്വയിപ്പിച്ച് രോഗികള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചതെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
രോ?ഗികള്‍ക്ക് രോ?ഗ ശാന്തിക്കായുള്ള ചികില്‍സ കൊടുക്കലാകണം യഥാര്‍ഥ ആയുര്‍വേദ ചികില്‍സയുടെ ലക്ഷ്യമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ പറഞ്ഞു. ആയുര്‍വേദം പണം സമ്പാദിക്കാനുള്ള മാര്‍?ഗമായി മാത്രം കാണുന്ന പ്രവണതയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രോഗികളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോട്ടക്കല്‍ ഇന്റര്‍നാഷണല്‍ ആയുര്‍വേദ ഹോസ്പിറ്റലിന്റെ ലക്ഷ്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
കോട്ടക്കലിന്റെ ആയുര്‍വേദ പാരമ്പര്യം ലോകം തന്നെ അം?ഗീകരിച്ചതാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ അതീവ ജാ?ഗ്രത പുലര്‍ത്തണമെന്നും മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍ എം എല്‍ എ, കെ എന്‍ എ ഖാദര്‍ എം എല്‍ എ, ആശുപത്രി ഡയറക്ടര്‍മാരായ അബ്ദുല്‍ ജലീല്‍ പൈനാട്ടില്‍, അബ്ദുല്‍ കരീം പൈനാട്ടില്‍, അബ്ദുല്‍ ?ഗഫൂര്‍ പൈനാട്ടില്‍, ചീഫ് ഫിസിഷ്യന്‍ പ്രൊഫ ഡോ കെ ടി വിദ്യാസാ?ഗരന്‍ എന്നിവര്‍ സംബന്ധിച്ചു.
സി ഇ ഒ അന്‍വര്‍ പൈ നാട്ടില്‍ ,ആയൂര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് സെക്രട്ടറി സനല്‍ കുമാര്‍ ,ജനറല്‍ മാനേജര്‍ മുഹമ്മദ് ശുഐബ് ,പറപ്പൂര് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി പറങ്ങോടത്ത്, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈബ മണമ്മല്‍ വാര്‍ഡ് മെമ്പര്‍ മാരായ ജലീല്‍ മണമ്മല്‍ താഹിറ ടീച്ചര്‍ മാര്‍ക്കറ്റിംഗ് ചീഫ് ശഹീര്‍ അസിസ്റ്റന്റ് മാനേജര്‍ ശുഐബ് തുടങ്ങിയവര്‍ സംസാരിച്ചു
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]