കരിപ്പൂരില്‍നിന്നുള്ള മൂന്ന് വിദേശ സര്‍വീസുകള്‍ നിര്‍ത്തുന്നു
മലപ്പുറം: യാത്രക്കാര്‍ കുറഞ്ഞതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള മൂന്ന് വിദേശ സര്‍വീസുകള്‍ നിര്‍ത്തുന്നു. ജെറ്റ് എയര്‍വെയ്സിന്റെ ദോഹ സര്‍വീസ് ജനുവരി ഒന്നിന് നിര്‍ത്തും. ഇത്തിഹാദ് എയറിന്റെ അബുദാബി സര്‍വീസ് പിന്‍വലിച്ചു. ഒമാന്‍ എയര്‍വെയ്സിന്റെ മസ്കത്ത് സര്‍വീസും ഉടന്‍ പിന്‍വലിക്കും.
പ്രധാനമായും ഉംറ തീര്‍ഥാടകരെ ലക്ഷ്യമിട്ടായിരുന്നു ഈ സര്‍വീസുകള്‍ നടത്തിയിരുന്നത്. സൗദിയുടെ വലിയ വിമാനം കരിപ്പൂരിലേക്ക് ജിദ്ദയില്‍നിന്ന് നേരിട്ട് സര്‍വീസ് ആരംഭിച്ചതോടെ തീര്‍ഥാടകര്‍ ഈ വിമാനത്തെ യാത്രക്ക് ഉപയോഗിച്ച് തുടങ്ങി. യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് പിന്‍വലിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
ഇത്തിഹാദ് എയര്‍ലൈന്‍സ് കരിപ്പൂരില്‍നിന്ന് ദിവസവും മൂന്ന് സര്‍വീസ് നടത്തിയിരുന്നു. ഇതില്‍ 8.30നുള്ള സര്‍വീസാണ് നിര്‍ത്തിയത്. ജെറ്റ് എയര്‍ മുബൈയിലേക്കുള്ള ആഭ്യന്തര സര്‍വീസ് നിലനിര്‍ത്തിയിട്ടുണ്ട്. ഒമാന്‍ എയര്‍ കരിപ്പൂരില്‍നിന്ന് മസ്കത്തിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]