അഗതി രഹിത കേരളം പദ്ധതിക്ക് കോഡൂരില്‍ തുടക്കം, സംസ്ഥാനത്ത് ആദ്യം പദ്ധതി നിര്‍വഹണം തുടങ്ങുന്നത് കോഡൂരി
മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതി തുടങ്ങി. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഗതി സംരക്ഷണ പദ്ധതിയാണ് അഗതി രഹിത കേരളം. 2003-ല്‍ ആരംഭിച്ച സമഗ്ര ആശ്രയ പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, വീട് നിര്‍മാണം, വീട് പുനരുദ്ധാരണം എന്നിവക്ക് ധനസഹായം നല്‍കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതിയുടെ നിര്‍വഹണം ആരംഭിക്കുന്നത് കോഡൂരിലാണ്. കോഡൂരില്‍ 123 കുടുംബങ്ങളെയാണ് പദ്ധതി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. 123 കുടുംബങ്ങള്‍ക്കും വസ്ത്രവും 61 പേര്‍ക്ക് ചികിത്സക്കും 45 കുട്ടികള്‍ക്ക് വിദ്യാസത്തിനും 17 വീതം കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണം, വീട് പുനരുദ്ധാരണം എന്നിവക്കും ധനസഹായം നല്‍കും.
നൂറാടി റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണക്കിറ്റിന്റെ വിതരണവും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.രമാദേവി, ബ്ലോക്ക്പഞ്ചായത്തംഗം എം.കെ.മുഹ്സിന്, പഞ്ചായത്തംഗങ്ങളായ എം.ടി.ബഷീര്‍, കെ.എം.സുബൈര്‍, സജ്നാമോള്‍ ആമിയന്‍, കെ.മുഹമ്മദലി, കെ.പി.ഷബ്നാ ഷാഫി, കുടുംബശ്രീ സി.ഡി.എസ്. ചെയര്പെഴ്സന് കെ.റാബിയ, മെമ്പര്‍ സെക്രട്ടറി കെ.പ്രഭാകരന് പ്രസംഗിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]