കേരളത്തിന്റെ സൗന്ദര്യലോകം ഇനി ട്രാന്‍സ്ജെന്‍ഡറുകളുടെ കൈകളിലേക്ക്
മലപ്പുറം: പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്സ്വുമണുമായ രഞ്ജുരഞ്ജിമാറിന്റെ നേതൃത്വത്തില്‍ ദ്വയക്ക് കീഴില്‍ ആരംഭിച്ച രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ബ്യൂട്ടി അക്കാഡമിയിലെ പരിശീലനത്തിലൂടെ കേരളത്തിന്റെ സൗന്ദര്യലോകം ഇനി ട്രാന്‍സ്ജെന്‍ഡറുകളുടെ കൈകളിലേക്ക്.
സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ സഹായത്തോടെയാണ് ട്രാന്‍സ്ജെന്‍ഡര്‍ ബ്യൂട്ടി അക്കാഡമി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ നൂറ്
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പരിശീലനം
ആദ്യഘട്ടത്തില്‍ നൂറ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പരിശീലനം നല്കി മുഴുവന്‍പേര്‍ക്കും സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍ ജോലി നല്‍കുകയാണ് ലക്ഷ്യം. പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്സ്വുമണുമായ രഞ്ജുരഞ്ജിമാറാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
ആദ്യബാച്ച് ഫ്രെബ്രുവരിയില്‍ പുറത്തിറങ്ങും
2019 ഫ്രെബ്രുവരിയോട് കൂടി ആദ്യബാച്ച് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സലൂണുകളെ ക്ഷണിച്ചുകൊണ്ടാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കുക. ക്യാമ്പസ് സെലക്ഷന് രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പരീക്ഷ നടത്തി വിജയിക്കുന്നവരെയാകും തെരഞ്ഞെടുക്കുക. ശേഷം ഇവരുടെ പ്രായോഗിക കഴിവുകളും പരിശോധിക്കും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പാര്ലറുകാര്ക്ക് ഇവരെ ജീവനക്കാരായി നിയമിക്കാന്‍ അവസരം നല്‍കും. അതോടൊപ്പം സ്വന്തമായി പാര്‍ലറുകള്‍ നടത്താന്‍ സ്ഥലം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാറിന്റെ സഹായത്തോടെ സാമ്പത്തിക സഹായം നല്‍കും. ഓരോ പുതിയ ബാച്ച് പുറത്തിറങ്ങുമ്പോഴും ഇതെ രീതിയില്‍ ജോലിനല്‍കും.
മുഴുവന്‍പേര്‍ക്കും ജോലി ഉറപ്പ്
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന മുഴുവന്‍പേര്‍ക്കും ജോലി ഉറപ്പു നല്‍കുന്നുണ്ട്.
മേക്കപ്പ്, ഫാഷന്‍ മോഡലുമായി ബന്ധപ്പെട്ടു നില്ക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇവര്‍ക്ക് താല്പര്യമുള്ള മേഖലയില്‍തന്നെ ജോലി തരപ്പെടുത്തികൊടുക്കുക എന്ന ആശയമാണ് ഇതിന് പിന്നില്‍. ധ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറികൂടിയായ രഞ്ജു രഞ്ജിമാറിന്റേതായിരുന്നു ആശയം. തുടര്‍ന്നാണ് ഇതുസംബന്ധിച്ച പ്രപ്പോസല്‍ ധ്വയക്ക് കീഴില്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് സമര്‍പ്പിക്കുകയായിരുന്നു. ശേഷം സാമൂഹ്യനീതിവകുപ്പിന് കീഴില്‍ ധ്വയ ഭാരവാഹികളുമായി പ്രത്യേക യോഗംചേരുകയും പ്രവര്‍ത്തന രീതികളെ കുറിച്ചു വ്യക്തത വരുത്തുകയും ചെയ്തു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന മുഴുവന്‍പേര്‍ക്കും ജോലി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് പദ്ധതി നടത്തിനുള്ള ഫണ്ട് സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചത്. ഏകദേശം 21ലക്ഷംരൂപ ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘഡുവായി 8.30ലക്ഷം രൂപ ഇതിനോടകം സാമുഹ്യ നീതിവകുപ്പ് അനുവദിച്ചുകഴിഞ്ഞു.
നിലവില്‍ പഠനം
നടത്തുന്നത് 47പേര്
ട്രാന്‍സ്ജെന്‍ഡര്‍ ബ്യൂട്ടി അക്കാഡമിയില്‍ നിലവില്‍ രണ്ടുബാച്ചുകളിലായി 47പേര് പഠനം നടത്തുന്നുണ്ട്. തിങ്കള്‍ മുതല്‍ ബുധവരെ ഒരുബാച്ചും, വ്യാഴം മുതല്‍ ശനിവരെ മറ്റൊരു ബാച്ചുമാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിന് പുറമെ ധ്വയയുടെ കീഴില്‍ കൊച്ചിയില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ പാര്‍ലര്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ലക്ഷ്യം സൗന്ദര്യലോകം
കേരളത്തിന്റെ സൗന്ദര്യലോകം ട്രാന്‍സ്ജെന്‍ഡറുകളുടെ കൈകളില്‍ ഭദ്രമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]