സി.പി.എം ഭിന്നിപ്പിന്റെ മതിലുകള്‍ കെട്ടുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

സി.പി.എം ഭിന്നിപ്പിന്റെ മതിലുകള്‍ കെട്ടുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

തിരൂര്‍: നന്മ ആഗ്രഹിക്കുന്നവര്‍ സ്‌നേഹത്തിന്റെ പാലം നിര്‍മ്മിക്കുമ്പോള്‍ സി.പി.എം ഭിന്നിപ്പിന്റെ മതിലുകള്‍ കെട്ടുകയാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. നവോത്ഥാനത്തിന്റെ നായകരായി ചമയുന്ന അവര്‍ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തു തീര്‍ത്ത അക്രമ പരമ്പരകള്‍ കേരളത്തെ പിന്നോട്ടു നയിക്കുകയാണ്. മുസ്്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെയും തുഞ്ചത്ത് എഴുത്തച്ചന്റെയും തിരുമുറ്റത്ത് യുവജന യാത്രക്ക് ഹരിതരാഷ്ട്രീയത്തിന്റെ പ്രതാപം വിളിച്ചോതുന്ന വരവേല്‍പ്പാണ് ലഭിച്ചത്.

Sharing is caring!