യൂത്ത്ലീഗിന്റെ കളി വരും ദിനങ്ങളില്‍ ജലീല്‍ കാണാനിരിക്കുന്നതേയുള്ളു: പി.കെ ഫിറോസ്
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ യൂത്ത്ലീഗ് പിന്നോട്ട് പോയി എന്ന് ആരും കരുതേണ്ടെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തിരൂരില്‍ യൂത്ത്ലീഗ് യുവജനയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനയാത്ര തുടങ്ങിയതോടെ ഇനി ബന്ധുനിയമന വിവാദം യൂത്ത്ലീഗ് ഉന്നയിക്കില്ലെന്നാണ് ജലീല്‍ കരുതുന്നത്. എന്നാല്‍ ആവനാഴിയിലെ ചില അസ്ത്രങ്ങള്‍ മാത്രമാണ് യൂത്ത്ലീഗ് പുറത്തെടുത്തത്. യൂത്ത്ലീഗിന്റെ കളി വരും ദിനങ്ങളില്‍ കെ.ടി ജലീല്‍ കാണാനിരിക്കുന്നതേയുള്ളൂ- ഫിറോസ് വ്യക്തമാക്കി.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]