തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ കതിനയില്‍ മരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തറിച്ചു, 2പേര്‍ക്ക് ഗുരുതര പരിക്ക്

തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍  കതിനയില്‍ മരുന്ന് നിറക്കുന്നതിനിടെ  പൊട്ടിത്തറിച്ചു, 2പേര്‍ക്ക് ഗുരുതര പരിക്ക്

തിരൂര്‍: തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തില്‍ വെടിവഴിപാടിനുള്ള കതിന യില്‍ മരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്ക്. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ചുള്ള വെടിമരുന്ന് നിറക്കുന്നതിനിടെയാണ് അപകടം. വിവരമറിഞ്ഞ് തിരൂര്‍ എസ്.ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പോലീസും , ആര്‍.ഡി.ഒ. മെഹറലി, തഹസില്‍ദാര്‍ സുധീഷ് എന്നിവര്‍ സ്ഥലത്തെത്തി. നിറയെ ഭക്തരുള്ള സമയമായിരുന്നുവെങ്കിലും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാതെ ഭഴിവായത് വന്‍ ദുരന്തമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Sharing is caring!