കരിപ്പൂരില്‍നിന്നും റിയാദിലേക്കും സര്‍വീസ് തുടങ്ങി
മലപ്പുറം: കോഴിക്കോട്-ജിദ്ദ സര്‍വീസ് പുനരാരംഭിച്ചതിന് പിന്നാലെ റിയാദിലേക്കും കരിപ്പൂരില്‍നിന്ന് വലിയ വിമാനം സര്‍വീസ് തുടങ്ങി. ഇന്നു രാവലെ 11.30ന് കരിപ്പൂരിലെത്തിയ ഉച്ചയ്ക്ക് 1.10 തിരിച്ചു റിയാദിലേക്ക് പറന്നു. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-റിയാദ് സര്‍വീസ്.
നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് കഴിഞ്ഞ ദിവസമാണ് പുനരാംരംഭിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ 3.10 ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട എസ്.വി 746 എയര്‍ ബസ്വിമാനം രാവിലെ പതിനൊന്നോടെയാണ് 211 യാത്രക്കാരുമായി കരിപ്പൂരിലെത്തിയത്. വിമാനത്തെ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. വിമാനത്തിലെ യാത്രക്കാരെ എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.രാഘവന്, പി.വി.അബ്ദുല്‍വഹാബ്, എയര്‍ പോര്‍ട്ട്ഡയറക്ടര്‍ കെ.ശ്രീനിവാസറാവു, വിമാനക്കമ്പനി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബൊക്കെ നല്കി സ്വീകരിച്ചു. ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍സാഥി, സൗദി എയര്‍ ലൈന്‍സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നവാഫ് അല്‍ ജക്തൂമി, കണ്ട്രി മാനേജര്‍മാരായ ഇബ്രാഹീം അല്‍ കൂബി, ഹാനി ഉല് ജുലു എന്നിവരും ആദ്യവിമാനത്തിലെ യാത്രക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. കേക്ക് മുറിച്ചും യാത്രക്കാര്‍ക്ക് ഉപഹാരം നല്‍കിയും സൗദി എയര്‍ ലൈന്‍സും ആഘോഷത്തില്‍ പങ്കാളികളായി. വിമാനത്താവളത്തിനു പുറത്തിറങ്ങിയ യാത്രക്കാരെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മധുര പലഹാരങ്ങള്‍ നല്‍കിയാണ് വിവിധ സംഘടനാ പ്രതിനിധികള്‍ വരവേറ്റത്. ജിദ്ദയിലേക്കുള്ള വിമാനത്തിലെ ആദ്യയാത്രക്കാരനായ തോട്ടശ്ശേരിയറ സ്വദേശി മുജീബ് റഹ്മാന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ബോര്ഡിങ്് പാസ് നല്കി.
ഉച്ചക്ക് 1.10 ന് ജിദ്ദയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ ഫ്ളാഗ് ഓഫ് എയര്‍പോര്‍ട്ട് ഉപദേശകസമിതി ചെയര്മാന് പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. എം.പി മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.രാഘവന്, എം.എല്‍.എമാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുല്‍ഹമീദ്, എയര്‍ പോര്‍ട്ട്ഡയറക്ടര്‍ കെ.ശ്രീനിവാസറാവു, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, വിമാനത്താവള ഉപദേശകസമിതി അംഗങ്ങള്‍, വിമാനത്താവള, വിമാന കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു. കരിപ്പൂരില്‍ നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കുന്നതിനു വേണ്ടി പ്രയത്നിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്എയര്‍പോര്‍ട്ട് അതോറിറ്റീസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിനു പുറത്ത് പ്രത്യേക സ്വീകരണവും നല്കി. ഡിസംബര്മാസത്തില് ഇന്നലത്തെ ആദ്യസര്‍വീസ് ഉള്‍പ്പെടെ ജിദ്ദയിലേക്ക് നാല സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്. റിയാദിലേക്കുള്ള ആദ്യ സര്‍വീസ് ഡിസംബര്‍ ഏഴിനാണ്. ഞായര്‍, ചൊവ്വ, വെളളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വ്വീസുകള്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വ്വീസ് നടത്തും. ഡിസംബര്‍ മാസത്തെ സമയ പട്ടികയാണ് നിലവില്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തും. 298 പേരെ ഉള്‍ക്കൊള്ളുന്ന എ 330- 300 വിഭാഗത്തില്‍ പെട്ട വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിനൊരുക്കുന്നത്. .
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]