എ.പി-ഇ.കെ സംഘര്‍ഷമുണ്ടായ കക്കോവ് മഹല്ല് ജുമുഅത്ത്പള്ളി തുറന്നു

എ.പി-ഇ.കെ സംഘര്‍ഷമുണ്ടായ കക്കോവ് മഹല്ല് ജുമുഅത്ത്പള്ളി തുറന്നു

എടവണ്ണപ്പാറ:മൂന്ന് വര്‍ഷമായി പൂട്ടിക്കിടന്ന കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി തുറന്നു. കഴിഞ്ഞ മാസം പത്തിന് കേരള വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിജയിച്ച ഹിദായതുല്‍ മുസ്ലിമീന്‍ സംഘത്തിന് കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് അംഗീകാരം നല്‍കിയതോടെയാണ് വ്യാഴാഴ്ച പ്രഭാത നിസ്‌കാരത്തോടെ പള്ളി തുറന്നത്.
കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പില്‍ 371 വോട്ടുകള്‍ അധികം നേടിയാണ് സമസ്തയുടെ പാനല്‍ വിജയിച്ചത്.

Sharing is caring!