സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിദ്ധീകരിച്ച 2019 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിദ്ധീകരിച്ച 2019 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി

മലപ്പുറം: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിദ്ധീകരിച്ച 2019 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി.
സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നാസര്‍ ഹാജി പുളിയാവിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

ബഹ്‌റൈന്‍ നമസ്‌കാര സമയമടക്കം സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ സമസ്ത കേന്ദ്ര-ഏരിയാ-കേന്ദ്രങ്ങളിലും സമസ്ത ബഹ്‌റൈന്‍ മദ്‌റസകളിലും ലഭ്യമാണ്.

പ്രകാശന ചടങ്ങില്‍ സെക്രട്ടറി വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, അശ്‌റഫ് അന്‍വരി, ഹാഫിള് ശറഫുദ്ധീന്‍, ഖാസിം മുസ്ല്യാര്‍, ശഹീര്‍ കാട്ടാമ്പള്ളി, ശാഫി വേളം, കളത്തില്‍ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!