മാനസിക വൈകല്യമുള്ള ആണ്‍കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം , 74കാരനടക്കം നാലുപേര്‍ തിരൂരില്‍ അറസ്റ്റില്‍

മാനസിക വൈകല്യമുള്ള ആണ്‍കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം , 74കാരനടക്കം  നാലുപേര്‍ തിരൂരില്‍  അറസ്റ്റില്‍

തിരൂര്‍: മാനസിക വൈകല്യമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയ കേസില്‍ എഴുപത്തിനാലുകാരനടക്കം നാലുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ ഗോമുഖംമുല്ലപ്പള്ളി വീട്ടില്‍ നാരായണന്‍ (74) പടിഞ്ഞാറേക്കര കരിയന്‍ തുരുത്തുവീട്ടില്‍ ബാഹുലേയന്‍ (49) പടിഞ്ഞാറേക്കര പുളിക്കല്‍ മണികണ്ഠന്‍ (48) പടിഞ്ഞാറേക്കര കൊല്ലറ മ്പില്‍ സെന്തില്‍ കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്.പുറത്തൂര്‍ പടിഞ്ഞാറേക്കര സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന മാനസിക വൈകല്യമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ പല സമയങ്ങളിലായി ഒറ്റക്കും കൂട്ടായും പീഡിപ്പിച്ചുവെന്നാണ് കേസ്.കുട്ടിയെ പീഡിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലായാണ് ഇവര്‍ അറസ്റ്റിലായത്. ഒക്ടോബറിലാണ് കുട്ടി പീഡനങ്ങള്‍ക്കിരയായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി പോലീസിനു കൈമാറുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമ പ്രകാരമുള്ള വകുപ്പാണ് ചുമത്തിയ കുറ്റം

Sharing is caring!