യുവജനയാത്ര; സീമകള്‍ അതിലംഘിച്ച് വനിതകളുടെ പ്രദര്‍ശനമെന്ന നാസര്‍ ഫൈസിയുടെപ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ

യുവജനയാത്ര; സീമകള്‍ അതിലംഘിച്ച് വനിതകളുടെ പ്രദര്‍ശനമെന്ന നാസര്‍ ഫൈസിയുടെപ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ

മലപ്പുറം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യൂത്ത്‌ലീഗിന്റെ യുവജന യാത്ര വന്‍ വിജയമായി മുന്നോട്ടുപോകുമ്പോള്‍ ജാഥയിലെ സ്ത്രീ പ്രതിനിധ്യത്തെ കുറിച്ചു വിവാദ പ്രസ്താവന നടത്തിയ
ഇ.കെ സമസ്തയുടെ യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന േനതാവായ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം.

ഇപ്പോള്‍ യൂത്ത് ലീഗിന്‍െ റപരിപാടിക്ക് സ്ത്രീകള്‍ എത്തിയതിനെ വിമര്‍ശിക്കുന്നവര്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേസമയം ആ പോസ്റ്റിലെ നാസര്‍ ഫൈസി വരുത്തിയ അക്ഷരത്തെറ്റുകളും പരിഹസിക്കപ്പെടുന്നുണ്ട്. ശ്്‌ളാഘനീയം എന്നതില്‍ ശക്ക് പകരം ഷ യാണ് ഫൈസി അടിച്ചുവിട്ടത്. സ്വാഭാവികത സോഭാവികയായി. തെറ്റുകൂടാതെ മലയാളം എഴുതാന്‍ പഠിച്ചിട്ടുപോരെ സ്ത്രീകളെ ഭരിക്കാന്‍ വരല്‍ എന്നാണ് ചിലര്‍ നാസര്‍ ഫൈസിയെ പരിഹസിക്കുന്നത്

നാസര്‍ ഫൈസി കൂടത്തായിയുടെ പോസ്റ്റ് ഇങ്ങനെയാണ്:

സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര തികച്ചും കാലികമായ ഒരു പൊതു വിഷയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ്. വര്‍ഗ്ഗീയതക്കെതിരെ സമരവുമായി മുസ്ലിം യുവതയെ കരുത്തുറ്റതാക്കുന്നു ഈ യാത്ര. പാര്‍ട്ടിയുടെ എല്ലാ നാഡീഞരമ്പുകളും ഇളകി സജ്ജമായ ഹരിതമയം. ഷ്‌ളാഘനീയമാണ് സംഘാടനം.എന്നാല്‍ സോഭാവികതയുടെ സീമകള്‍ അതിലംഘിച്ചുകൊണ്ടുള്ള വനിതകളുടെ പ്രദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു. വലിയൊരു നന്മയുടെ ശ്രദ്ധയെ വഴിതിരിക്കാന്‍ ഇത്തരം അരുതായ്മകള്‍ ഇടവരുത്തുന്നുണ്ട്. ഇനിയെങ്കിലും ശ്രദ്ധിച്ചെങ്കില്‍…

രജീഷ് പാലവിളയൊപ്പോലുള്ള എഴുത്താര്‍ നാസര്‍ ഫൈസിയുടെ മനോഗതിയെ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്.
രാജീഷ് പാലവിളയുടെ പോസ്റ്റ് ഇങ്ങനെ:
നാസര്‍ താങ്കളുടെ മനസ്സിലിരുപ്പ് മാത്രമല്ല മലയാളവും വളരെ മോശമാണ്. വനിതാലീഗ് സമ്മേളനത്തിന്റെ വേദികള്‍പോലും സ്ത്രീവിമുക്തമായി കാണുന്ന കേരളത്തിന് യൂത്ത് ലീഗിന്റെ റാലിയില്‍ സ്ത്രീകളെ കണ്ടപ്പോള്‍ താങ്കള്‍ക്ക് തോന്നിയ അസ്വാഭാവികതയില്‍ യാതൊരതിശയോക്തിയുമില്ല.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇജ്ജാതി മനുഷ്യരുടെ ഇടയിലാണല്ലോ ജീവിക്കേണ്ടത് എന്നോര്‍ത്തുള്ള ലജ്ജമാത്രമേയുള്ളൂ.

Sharing is caring!