കരിപ്പൂരിനെ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അവഗണിച്ചു: കുഞ്ഞാലിക്കുട്ടി

കരിപ്പൂരിനെ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അവഗണിച്ചു: കുഞ്ഞാലിക്കുട്ടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ താത്പര്യക്കുറവ് കാണിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.ആരോപിച്ചു.വിമാനത്താവളത്തിനടുത്ത യൂത്ത് ലീഗ് നടത്തിയ ആഹ്ലാദചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാര്‍ ഉപയോഗപ്പെടുത്തുന്ന വിമാനത്താവളം പൊതുമേഖലയിലുള്ളതാണ്.
ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കൂടിയാണ്. മറ്റു വിമാനത്താവളങ്ങളുടെ കാരത്തിലെടുക്കുന്ന താത്പര്യം കരിപ്പൂരില്‍ കേരള സര്‍ക്കാര്‍ എടുത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേന്ദ്രത്തിന് ഈ ഭാഗത്ത് ഒരു താത്പര്യമില്ലെന്നും എല്ലാവര്‍ക്കുമറിയാം.രാഷ്ര്ടീയമായ ഇച്ഛാശക്തി കൊണ്ട് മുസ്‌ലിംലീഗിന് കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന മറികടക്കാന്‍ കഴിഞ്ഞു. എം.പി.മാരും എം.എല്‍.എ.മാരും ജനപ്രതിനിധികളുമെല്ലാം വളരെയധികം സഹകരിച്ചു.കരിപ്പൂരിന് വേണ്ടി വിട്ടു വീഴ്ചയില്ലാതെ സമരം ചെയ്തത് മുസ്‌ലിം ലീഗാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ട സമരത്തിന് നേതൃത്വം നല്‍കി. പ്രക്ഷോഭങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. സാധാരണക്കാര്‍ക്ക് വലിയ പ്രയാസമുണ്ടായതിനാല്‍ പ്രക്ഷോഭം ജനകീയ സമരമായി. സമരത്തിന് യൂത്ത് ലീഗ് മുന്നില്‍ നിന്നു.സാദിഖലി ശിഹാബ് തങ്ങള്‍ സമരം ഏറ്റെടുത്തു.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദങ്ങളുണ്ടായതോടെയാണ് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിച്ചത്. പാണക്കാട സാദിഖലി ശിഹാബ് തങ്ങള്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മധുരം നല്‍കി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി.യു.എ. ലത്തീഫ്,കെ.പി. മുഹമ്മദ്കുട്ടി,കെ.ടി.അഷ്‌റഫ്,സി.കെ.ഷാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!