മുനവ്വറലി തങ്ങളുടെ ഇടപെടലില്‍ 73കാരി അമ്മുക്കുട്ടിക്ക് തല ചായ്ക്കാന്‍ കൂരയായി

മുനവ്വറലി തങ്ങളുടെ ഇടപെടലില്‍   73കാരി അമ്മുക്കുട്ടിക്ക്  തല ചായ്ക്കാന്‍ കൂരയായി

മലപ്പുറം: ഇണ തുണയില്ലാത്ത വാടകക്വാട്ടേഴ്‌സില്‍ കഴിയുന്ന നെടിയിരുപ്പ് മേലെപറമ്പിലെ അമ്മുക്കുട്ടിയെന്ന 73കാരിക്ക് തലചായക്കാന്‍ സ്വപ്നഭവനമായി. ജീവിതപ്രാരാബ്ദങ്ങള്‍ക്കിടെ കൊണ്ടോട്ടിയിലെ ക്വാട്ടേഴ്‌സില്‍ ഒറ്റപ്പെട്ടുകഴിയുന്ന അമ്മുകുട്ടി ബൈത്തുറഹ്മ ഭവനത്തിനായി മുനവ്വറലി ശിഹാബ് തങ്ങളുടെ മുന്നിലെത്തിയ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ മക്ക കെ.എം.സി.സിയാണ് ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നെടിയിരുപ്പ് മേലെപറമ്പ് അയ്യപ്പക്ഷേത്രത്തിനടുത്തായി വീട് നിര്‍മ്മിച്ചത്. മണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റി സ്ഥലം വാങ്ങിനല്‍കി. വീടിന്റെ താക്കോല്‍ ഇന്ന് യൂത്ത് ലീഗ് യുവജനയാത്രയുടെ കൊണ്ടോട്ടിയിലെ സ്വീകരണ ചടങ്ങില്‍ വെച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍ അമ്മുക്കുട്ടിക്ക് കൈമാറും. ഇതു സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ മക്ക കെ.എം.സി.സി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മുഞ്ഞംക്കുളം, ഹാരിസ് പെരുവള്ളൂര്‍, മുസ്തഫ പട്ടാമ്പി, മൊയ്തീന്‍ അലി, സക്കീര്‍ ബാബു പങ്കെടുത്തു.

Sharing is caring!