എടരിക്കോട്ടെ വസ്ത്രക്കട കത്തി നശിച്ചു, കോടികളുടെ നാശനഷ്ടം

കോട്ടയ്ക്കല്‍: എടരിക്കോട് വസ്ത്രക്കട കത്തി നശിച്ചു. കോടികളുടെ നാശനഷ്ടമെന്ന്. എടരിക്കോട് പ്രവര്‍ത്തിക്കുന്ന ഹംസാസ് വെഡിങ്ങ്സെന്ററിനാണ് തീപിടിച്ചത്. ഇന്ന് വൈകീട്ടു നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്നു നിലയുള്ള സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടരാന്‍ തുടങ്ങിയത്. മുകളിലത്തെ നിലയിലെ ഷോര്‍ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നു കരുതപ്പെടുന്നു.
പുക ഉയരുന്നത് കണ്ടതോടെ സ്ഥാപനത്തിലെ ജീവനക്കാര്‍ താഴത്തെ നിലയിലെ വസ്ത്രങ്ങള്‍ ലോറിയില്‍ കയ്യറ്റാന്‍ ശ്രമിച്ചെങ്കിലും നിമിശ നേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാരും മറ്റും ഇറങ്ങിയോടിയതുകൊണ്ടു ആളപായമുണ്ടായില്ല. നാട്ടുകാരും തിരൂരില്‍ നിന്നും മലപ്പുറത്തു നിന്നും രണ്ടു യൂണിറ്റുവീതം ഫയര്‍ഫോഴ്സെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ അച്ചത്. തീ പിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. സാധാരണയായി നല്ലതിരക്കനുഭവപ്പെടുന്ന കടയില്‍ സ്കൂള്‍ പ്രവര്‍ത്തി ദവസമായതിനാല് ആള്‍ത്തിരക്കില്ലാത്തത് ആളപായമില്ലാതാക്കി.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]