കത്തിരിപ്പുകള്‍ക്ക് വിമാനം; നാളെ മുതല്‍ കരിപ്പൂരില്‍ വലിയ വിമാനം

കത്തിരിപ്പുകള്‍ക്ക് വിമാനം; നാളെ മുതല്‍ കരിപ്പൂരില്‍  വലിയ വിമാനം

മലപ്പുറം: കാത്തിരിപ്പിനൊടുവില്‍ വലിയവിമാനങ്ങള്‍ക്ക് കരിപ്പൂരിന്റെ ആകാശ വാതില്‍ തുറക്കുന്നു. സഊദി എയര്‍ലൈന്‍സിന്റെ സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നതോടെ കരിപ്പൂര്‍ പഴയ പ്രതാപ ത്തിലേക്ക് തിരിച്ചു വരും. ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാലു സര്‍വ്വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വ്വീസുകളുമാണ് സൗദി എയര്‍ ലൈന്‍സ് നടത്തുന്നത്. ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന ആദ്യവിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പുറപ്പെടും. 298 പേരെ ഉള്‍ക്കൊള്ളുന്ന എ.330-300 ഗണത്തില്‍പ്പെട്ട വിമാനങ്ങളാണ് സഊദി എയര്‍ലൈന്‍സ് സര്‍വ്വീസിനൊരുക്കുക. കരിപ്പൂരില്‍ വലിയവിമാനങ്ങള്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്ന പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയായിരിക്കും ഫല്‍ഗ്ഓഫ് നിര്‍വഹിക്കുക. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, എം.കെ.രാഘവന്‍ മറ്റ് ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ 11മണിക്ക് എത്തുന്ന വിമാനത്തിന് എയര്‍പോര്‍ട്ട് ഫയര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കും. റിയാദിലേക്കുളള ആദ്യസര്‍വ്വീസ് ഡിസംബര്‍ ഏഴിനാണ് എത്തുക. 1988 ഏപ്രില്‍ 13നാണ് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ബോംബെയിലേക്ക് മാത്രമായിരുന്നു സര്‍വീസ്. 1992 ഏപ്രിലിലാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്.
റണ്‍വെ നവീകരണ ഭാഗമായി 2015 മെയ് മാസമാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. ഇതോടെ കരിപ്പൂരിന്റെ പ്രതാപം മങ്ങി. മലബാറിന്റെ, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യാപാര വികസനത്തേയും ഇത് സാരമായി ബാധിച്ചു. റണ്‍വെ വികസനം പൂര്‍ത്തി യായപ്പോഴും കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാന സര്‍വ്വീസുകള്‍ പുന രാരംഭിക്കുന്നത് നീണ്ടു. മലബാറിലെ ഗള്‍ഫ് യാത്രക്കാരുടെ പ്രധാന ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തതോടെയാണ് വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് വൈകിയത്. ഇതിനെതിരെ കെ.എം .സി.സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന നീണ്ട മുറവിളികള്‍ക്കും മലപ്പുറം ജില്ലാ മുസ്ലിം ലീഗ്, യൂത്ത്ലീഗ് സമരത്തിനും ഒടുവിലാണ് കരിപ്പൂരിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചത്. സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ക്ക് സര്‍വീസ് നട ത്താനുള്ള അനുമതി ഡയറക്ട ര്‍ ജനറല്‍ ഓഫ് സിവില്‍ ഏവി യേഷനില്‍ നിന്നും ലഭ്യമായതിന് പിന്നാലെ എയര്‍ ഇന്ത്യ, എമി റേറ്റ്‌സ് എയര്‍ലൈന്‍സ് വിമാന കമ്പനികള്‍ക്കും അനുമതി ലഭിച്ചേക്കും. കരിപ്പൂരില്‍ നിന്നു ള്ള ഹജ്ജ് സര്‍വീസു കളും ഇത്തവണ പുനരാരംഭി ച്ചേക്കും.

Sharing is caring!