പോലീസിന്റെ വാഹന പരിശോധനക്കിടെ കുട്ടി ഡ്രൈവര്‍ കുഴഞ്ഞുവീണു, സംഭവം മലപ്പുറത്ത്
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കുട്ടി ഡ്രൈവർ കുഴഞ്ഞു വീണു. കുട്ടിയെയും കൊണ്ട് പോലീസ് വലഞ്ഞു. അവസാനം കേസെടുക്കാതെ പോലീസ് തടിയൂരി.
വാണിമേൽ വയൽ പീടികക്കടുത്ത് പോലീസ് കൺട്രോൾ റൂം സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹൈസ്കൂൾ വിദ്യാർഥി സ്കൂട്ടറുമായി വന്നത്. ഹെൽമെറ്റ് ധരിക്കാതെ എത്തിയ വിദ്യാർഥിയെ പോലീസ് കൈകാണിച്ചു നിർത്തി. ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി ബോധരഹിതനായത്.
വാഹനം സ്റ്റേഷനിലേക്ക് കൊണ്ട് പോകുമെന്നും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കണമെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാർഥി കുഴഞ്ഞ് വീണത്. ഇതോടെ പോലീസ് സംഘം പരിഭ്രാന്തരായി. തുടർന്ന് കുട്ടിയെ പരിസരത്തുള്ള യുവാവിനെ ഏൽപ്പിച്ച് പോലീസ് രക്ഷപ്പെടുകയായിരുന്നു. നാദാപുരം മേഖലയിൽ കുട്ടി ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് പോലീസ് പറയുന്നത്. മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ് പ്രധാനമായും ബൈക്കുകളിലെത്തുന്നത്
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]