അറബ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യതാരം മലപ്പുറത്തെ ആറു വയസുകാരന്
ദുബായ്: അറബ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഇന്നത്തെ പരസ്യതാരം മലപ്പുറം നിലമ്പൂരിലെ ഒരു ആറു വയസുകാരന് കൊച്ചുപയ്യനാണ്.
ഐസിന് എന്ന മലപ്പുറം നിലമ്പൂര്‍ ബോയ് ആണ് ഇന്ന് അറബ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യ താര്യമായി വിലസുന്നത്.
ലോകം അറിയപ്പെടുന്ന പരസ്യ ബ്രാന്‍ഡുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഐസിന്റെ അറബികളുടെ കണ്ണലുണ്ണിയായത്. എമിറേത്തി ആണെന്ന് തോന്നുന്ന വിധത്തിലുള്ള പരസ്യത്തിലാണ് ഈ സുന്ദരക്കുട്ടന്‍ അഭിനയിച്ചത്. അതുകൊണ്ട് തന്നെ പലര്‍ക്കും ഐസിന് ഇന്ത്യക്കാരനാണെന്ന് പോലും പലര്‍ക്കും അറിയില്ല. ഭൂരുപക്ഷവും കരുതുന്നത് ഐസിന് എമിറേത്തി കുട്ടിയാണെന്നാണ്.
യുഎഇ രാജ്യം 47ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അതിലെയും താരം ഐസിന് എന്ന ഈ ആറ് വയസുകാരനാണ്. യുഎഇയുടെ ദേശീയ പതാകയും ഏന്തി ഐസിന് നില്ക്കുന്ന ചിത്രങ്ങള്‍ സൈബര്‍ലോകത്ത് വൈറലാണ്. മലയാളി ദമ്പതികളുടെ മകനാണ് ഇവനെന്ന് അറിയുമ്പോഴും അറബികളുടെ പ്രിയപ്പെട്ടനവനായി മാറുകയാണ് ഈ കൊച്ചുമിടുക്കന്. ചാനലുകളിലെയും സൈബര്‍ ലോകത്തെയും അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലെ താരമാണ് ഈ കൊച്ചുപയ്യന്
എവിടേക്ക് തിരിഞ്ഞാലും ഐസിന്റെ ചിരിക്കുന്ന മുഖം കാണാം. ജഗ്വാറിന്റെയും നിസാന്‍ പട്രോളിന്റെയും ലിവര്‍പൂളിന്റെയും ഒക്കെ പരസ്യങ്ങളിലൂടെ ഇസിന് ഓരോ അറബ് ഗൃഹങ്ങളിലെയും ഇഷ്ടക്കാരനാണ്. യു.എ.ഇയുടെ 47ാം പിറന്നാള്‍ ദിനത്തില്‍ പത്രങ്ങളുടെ മുഴുപ്പേജില്‍ നിറഞ്ഞു ചിരിക്കുകയാണ് ഐസിന്. യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ഒന്നാം പേജില്‍ യുഎഇ പതാക പിടിച്ചുകൊണ്ട് അറബി വേഷത്തില്‍ എത്തുന്ന കൊച്ചു മിടക്കനെ ആരാണ് മറക്കുക? വെളുത്ത് സുന്ദരാനായ ഐസിന് നിലമ്പൂര്‍ സ്വദേശികളായ ദമ്പതികളുടെ മകനാണ്. എന്നാല്‍, കണ്ടാല്‍ എമിറ്റേറ്റി കുട്ടിയാണെന്ന തന്നെയേ പറയൂ. കാഴ്ചയിലും ഭാവത്തിലുമെല്ലാം ഒരു അറബി കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നതു കൊണ്ടാണ് ഈ കൊച്ചു മിടക്കന്‍ അറബ് പരസ്യ ലോകത്തിന്റെ പ്രിയങ്കരനായി മാറിയത്.</ു>
വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് പരമ്പരാഗത വേഷത്തില്‍ നില്ക്കുമ്പോള് ആരും പറയില്ല അതൊരു അറബി കുട്ടി അല്ല എന്ന്. അങ്ങനെയാണ് ഭൂരിപക്ഷം യുഎഇക്കാരും ഇപ്പോഴും കരുതുന്നതും. ഈ കൊച്ചുപ്രായത്തില്‍ ഐസിനെ വിലപിടിപ്പുള്ള താരമാക്കി മാറ്റിയതില്‍ നിര്‍ണായക റോള്‍ പരസ്യങ്ങള്‍ക്ക് തന്നെയാണ്. അതും ചെറിയ ബ്രാന്‍ഡ് പരസ്യങ്ങളല്ല. ലോകത്തെ വന്‍കിട ബ്രാന്‍ഡുകളുടെ ഇഷ്ടക്കാരന് മോഡലാണ് ഈ കൊച്ചു പയ്യന്
വാര്‍ണര്‍ ബ്രദേഴ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സന്റെര്‍ പോയന്റ്, ജഗ്വാര്‍ ‘വേള്‍ഡ്, നിസാന്‍ പട്രോള്‍, ടോട്ടല്‍, പീഡിയ ഷുവര്‍, റെഡ് ടാഗ്, ഹോം സന്റെര്‍ ഇങ്ങനെ നീളുന്നു ഐസിന് അഭിനയിച്ച പരസ്യബ്രാന്‍ഡുകളുടെ പേരുകള്‍. ദുബായ് ടൂറിസത്തിന്റെ ഔദ്യോഗിക പരസ്യത്തിലും അബുദാബി ഗവര്മന്റെിന്റെ മറ്റു പരസ്യത്തിലും അഭിനയിച്ച ഐസിന് സൗദി ഊര്‍ജ മന്ത്രാലയത്തിന്റെ പരസ്യത്തിലും ഇതിനകം അഭിനയിച്ചിരിക്കുന്നു.
അജ്മാനിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ കെ.ജി 2 വിദ്യാര്‍ത്ഥിയാണ് ഐസിന്. അവന് രണ്ട് വയസ് പ്രായമുള്ളപ്പോള്‍ പിതാവ് ഹാഷ് ജവാദ് മൊബൈലില്‍ പകര്‍ത്തിയ ചില ചിത്രങ്ങളും വീഡിയോകളും പ്രവാസികള്‍ക്കിടയില്‍ വൈറല്‍ ആയതോടെയാണ് ഐസിനില്‍ പരസ്യ ലോകത്തിന്റെ കണ്ണുകള്‍ ഉടക്കിയത്. ചില പരസ്യങ്ങളില്‍ കരാറായെങ്കിലും ലിവര്‍പൂളിന്റെ പരസ്യത്തോടെ ലോകത്തിന്റെ ശ്രദ്ധയും ഐസിനില്‍ പതിഞ്ഞു. ഫുട്ബോള്‍ ഇതിഹാസങ്ങളായ സ്റ്റീവന്‍ ജെറാര്‍ഡ്, ഗാരി മക് അലിസ്റ്റര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കുട്ടികളില്‍ നടത്തിയ ഇന്റര്‍വ്യുവില്‍ ഐസിന് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്റ്റീവന്‍ ജെറാര്‍ഡിനെയും ഗാരി മക് അലിസ്റ്ററിനെയും ഐസിന് ഇന്റര്‍വ്യു ചെയ്യുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലിവര്‍പൂളിന്റെ ഷൂട്ടിങ്ങില്‍ മറ്റു കുട്ടികളെക്കാള്‍ ശ്രദ്ധയോടെ ഐസിന് കാഴച്വെച്ച പ്രകടനമായിരുന്നു അവന് തുണയായത്’ -ഐസിന്റെ മാതാവ് നസീഹ പറയുന്നു. സംവിധായകര്‍ പറയുന്നത് അതേപടി പിഴവുകളില്ലാതെ ചെയ്യാനുള്ള മിടുക്ക് ഐസിനെ പരസ്യ സിനിമയുടെ പ്രധാന ഘടകമാക്കി. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഐസിന് നിരവധി ഫോളോവേഴ്സാണുള്ളത്. പ്രമുഖ മോഡലുകള്‍ക്കൊപ്പം അനായാസം അഭിനയിക്കാന്‍ മികവുണ്ട് ഐസിന്. ഈ അനായാസത തന്നെയാണ് ഈ കൊച്ചു പയ്യനെ ലോകത്തിന്റെ കാരമാക്കി മാറ്റിയതും.
ലിവര്‍പൂള്‍ എഫ്സി വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബായിലെത്തിയപ്പോഴാണ് ഐസിന് ജെരാര്‍ദിനെ ഇന്റര്‍വ്യൂ ചെയ്തത്. ആറു വയസുകാരന് ഐസിന് ഹാഷിന്റെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ സ്റ്റീവന്‍ ജെറാര്ദാണ്. ഒരു കാലത്ത് ലിവര്‍പൂളിന്റെ ചെങ്കുപ്പായത്തില്‍ ആവേശക്കൊടുമുടിയേറ്റിയ അതേ സ്റ്റീവന്‍ ജെറാര്‍ദ് തന്നെ. ജെറാര്‍ദിനെ ഇന്റര്‍വ്യൂ ചെയ്തതിന്റെ ആവേശം ഇപ്പോഴും ഐസിന്റെ മനസില്‍ നിന്ന് പോയിട്ടില്ല.
ലിവര്‍പൂള്‍ എഫ്.സി.വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബായിലെത്തിയപ്പോഴാണ് ലിവര്പൂളിന്റെറെ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ദിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഐസിന് അവസരം കിട്ടിയത്. ലിവര്‍പൂളിന്റെ പഴയകാല താരം ഗാരി മക്കാലിസ്റ്ററും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു. വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍ നിന്നാണ് ഐസിനെ അഭിമുഖം നടത്താന്‍ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന പേരിലാണ് ഇസിന് ലിവര്‍പൂള്‍ ഇതിഹാസങ്ങളെ അഭിമുഖം ചെയ്തത്.
ലിവര്‍പൂളിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത അഭിമുഖത്തിന്റെ വീഡിയോ സൈബര്‍ ലോകത്ത് വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ഒഴിവു സമയങ്ങളില്‍ ജെറാര്‍ദിന്റെ മല്‍സരങ്ങളുടെ വീഡിയോ കണ്ട് ആവേശം കൊള്ളുകയാണ് ഐസിന്. ജെറാര്‍ദിനെ പോലെ ഒരു ഫുട്ബോള്‍ താരമാവുകയാണ് ഐസിന്റെ ആഗ്രഹം. എന്തായാലും സിനിമയില്‍ അഭിനയിക്കുക എന്ന മോഹവും ഊ മിടുക്കനുണ്ട്.
>മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയാണ് ഐസിന്റെ പിതാവ് ഹാഷ് ജവാദ്. മാതാവ് നസീഹ കോഴിക്കോട് നല്ലളം മുല്ലവീട്ടില്‍ കുടുംബാംഗമാണ്. നേരത്തെ ദുബായില്‍ റേഡിയോ ജോക്കിയായിരുന്ന ഹാഷ് ജവാദ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മാനേജര്‍ ആയി ജോലി ചെയ്യുന്നു. ആറ് മാസം പ്രായമുള്ള ഹവാസിനാണ് ഐസിന്റെ സഹോദരി.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]