പണ്ഡിതന്മാര് സമൂഹത്തിന് കാവലാളാകണം: പാണക്കാട് ഹൈദരലി തങ്ങള്‍
തേഞ്ഞിപ്പലം: പണ്ഡിതന്മാര് സമൂഹത്തിന് കാവലാളാകണെമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്. ചേലേമ്പ്ര മന്ഹജ് റശാദ് ഇസ്ലാമിക് കോളേജ് പതിനഞ്ചാം വാര്‍ഷിക സമ്മേളനം മന്ഹജ് ഇന്നവേഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് കാലത്തിനാവശ്യമെന്നും സമൂഹത്തിലെ ജീര്‍ണതകളെ തടുക്കുവാന്‍ പണ്ഡിതര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് അനുഗ്രഹ ഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി തങ്ങള്‍ ,ദാറുല്‍ ഹുദ വൈസ് ചാന്സ്ലര് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഉല്ഫത്തുല് ഇസ്ലാം കമ്മിറ്റി ജനറല്‍ സെക്രട്ടറി എം കെ മുജീബ് റഹ്മാന് സ്വാഗതം പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാടും മന്ഹജ് സ്ഥാപകന്‍ ഹാജി കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും കാമ്പസില്‍ നിന്ന് ഡിഗ്രി പൂര്‍ത്തീകരിച്ച അമ്പത്തൊന്ന് യുവ പണ്ഡിതര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, യു. ശാഫി ഹാജി, എം എ ചേളാരി, സൈതലവി ഹാജി, വി ഗഫൂര്‍ മുന്‍ഷി, അബ്ദുല്‍ ലത്തീഫ് ദാരിമി, എ.കെ അബ്ദുറഹ്മാന് എന്നിവര്‍ ആശംസ അറിയിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രഭാഷണം നടത്തി. യു.വി.കെ മുഹമ്മദ്, പ്രൊഫ. അബ്ദുല്‍ അലി ഫറോക്ക്, അനസ് ഫൈസി, റാഫിഇ ഫൈസി, അശ്റഫ് മുസ്ലിയാര്, മുസ്തഫ ദാരിമി, അസൈനാര്‍ മാസ്റ്റര്‍, എം എ ഖാദര്‍, പി എം ബാവ ഹാജി, വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഷ്റഫ് മലയില്‍, കെ പി അമീര്‍, സി ഹസ്സന്, കെ റഫീഖ്, ശശി, സൈതലവി പൈങ്ങോട്ടൂര്‍, കെ.പി കുഞ്ഞുമുട്ടി, വി പി ഫാറൂഖ്, സി അസീസ് പാറയില്‍, അബു ഹാജി രാമനാട്ടുകര, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉല്ഫത്തുല് ഇസ്ലാം കമ്മിറ്റി ട്രഷറര്‍ ആസിഫ് പട്ടാക്കര നന്ദി പറഞ്ഞു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]